എംപാനല്‍ ജീവനക്കാരുടെ രാപ്പകല്‍ സമരം ഇന്ന് അവസാനിക്കും
തിരുവനന്തപുരം: പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന കെ.എസ്.ആര്.ടി.സി എംപാനല്‍ ജീവനക്കാരുടെ രാപ്പകല്‍ സമരം ഇന്ന് അവസാനിക്കും.
കഴിഞ്ഞ ദിവസം ആരംഭിച്ച 48 മണിക്കൂര്‍ രാപ്പകല്‍ സമരമാണ് ഇന്ന് രാവിലെ അവസാനിക്കുക. വിഷയത്തില്‍ സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നും 17 ദിവസം പിന്നിടുകയും ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെടുകയും ചെയ്തതോടെയായിരുന്നു സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാപ്പകല്‍ സമരം ആരംഭിക്കേണ്ടിവന്നതെന്നും എംപാനല്‍ കൂട്ടായ്മയുടെ ജനറല്‍ സെക്രട്ടറി ദിനേശ് ബാബു വ്യക്തമാക്കി.
സര്‍ക്കാര്‍ പ്രശ്നത്തിന് പരിഹാരമായി ചില ഫോര്‍മുലകള്‍ മുന്നോട്ടുവച്ചിരുന്നെങ്കിലും പിരിച്ചുവിട്ട മുഴുവന്‍ പേര്‍ക്കും പുനര്‍നിയമനം വേണമെന്നതാണ് സമരക്കാരുടെ ആവശ്യം. കോടതി ഇടപെട്ട സാഹചര്യത്തില്‍ സമരക്കാര്‍ക്ക് അനുകൂലമായി ഒന്നും ചെയ്യാന്‍ നിര്‍വാഹമില്ലെന്ന നിലപാടിലാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍.
എന്നാല്‍ നൂറു കണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കി പ്രശ്നം പരിഹരിക്കണമെന്നതാണ് എംപാനല്‍ കൂട്ടായ്മയുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."