HOME
DETAILS
MAL
കശ്മീരില്‍ ഉപമുഖ്യമന്ത്രിയും ആറു മന്ത്രിമാരും ഇന്ന് ചുമതലയേല്‍ക്കും
backup
April 30 2018 | 06:04 AM
ജമ്മു: കശ്മീരില്‍ മന്ത്രിസഭയിലേക്ക് പുതിയ ഉപമുഖ്യമന്ത്രിയും ആറു പുതിയ മന്ത്രിമാരും ഇന്ന് ചുമതലയേല്‍ക്കും. കത്വ പീഡനക്കേസ് പ്രതികള്‍ക്ക് പിന്തുണ നല്‍കിയതിന് നേരത്തെ രണ്ട് ബി.ജെ.പി എം.പിമാര്‍ രാജിവച്ചിരുന്നു. മന്ത്രിസഭയെ പിടിച്ചുലച്ച പീഡനക്കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ നിലപാടിനൊപ്പം നിന്ന ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങിനെ കഴിഞ്ഞ ദിവസം ബി.ജെ.പി രാജിവയ്പ്പിച്ചിരുന്നു.
നിയമസഭാ സ്പീക്കര്‍ കവിന്ദര്‍ ഗുപ്ത നിര്‍മല്‍ സിങിനു ഉപമുഖ്യമന്ത്രിയാവും. ഉച്ചയ്ക്ക് ശ്രീനഗറിലെ കണ്വന്ഷന് സെന്ററിലാണ് അധികാരമേല്‍ക്കുന്ന മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."