HOME
DETAILS

കര്‍ണാടക നിര്‍മിത വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍

  
backup
March 09 2017 | 21:03 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be%e0%b4%9f%e0%b4%95-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%bf%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6


ബദിയടുക്ക: കര്‍ണാടക നിര്‍മിത വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍. കുംബഡാജെ കാഡറവള്ളിയിലെ പ്രകാശ് എന്ന സദാശിവ(35)നെയാണ് ബദിയടുക്ക റെയ്ഞ്ച് എക്‌സൈസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ യു ദിവാകരന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ബദിയടുക്കയില്‍ നടത്തിയ പരിശോധനയിലാണു വീടിന്റെ പിറകു വശത്തുള്ള പറമ്പില്‍ നിന്നു മൂന്നു ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശ മദ്യവുമായി  ഇയാളെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം ഗോവന്‍ നിര്‍മിത വിദേശ മദ്യവുമായി അഡൂരിലെ മധ്യ വയസ്‌കനെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തിരുന്നു.
അതേ സമയം, ബദിയടുക്കയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വിദേശ മദ്യവില്‍പനശാല മുള്ളേരിയയിലേക്കു മാറ്റിയതോടെ ബദിയടുക്ക ടൗണും പരിസരവും വാജ മദ്യ വില്‍പന സംഘത്തിന്റെ പിടിയിലമരുന്നുവെന്ന പരാതിയും വ്യാപകമായിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നുമെത്തിക്കുന്ന ഫ്രൂട്ടി ബോട്ടില്‍ രീതിയിലുള്ള പായ്ക്കറ്റുകളിലാണ് പ്രധാനമായും വില്‍പന നടത്തുന്നത്.
കൂടാതെ സ്പിരിറ്റില്‍ കളര്‍ ചേര്‍ത്തു കുപ്പികളിലാക്കി വില്‍പന നടത്തുന്ന സംഘവും ഇവിടങ്ങളില്‍ സജീവമാണ്. ബദിയടുക്ക സര്‍ക്കിളിനു സമീപം ഷെയര്‍ ഗല്ലിയെന്ന പേരിലറിയപ്പെടുന്ന സ്ഥലത്തും ക്യാംപ്‌കോ പരിസരത്തെ ആളൊഴിഞ്ഞ പറമ്പിലും പഴയ ബിവറേജ് ഔട്ട്‌ലെറ്റ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിനരികിലും ക്യാംപ് ചെയ്താണു കച്ചവടം നടത്തുന്നത്. കര്‍ണാടകയില്‍ നിന്നു 37 രൂപക്ക് എത്തിക്കുന്ന ജോണ്‍ ബുള്‍ എന്ന പേരില്‍ അറിയപ്പെടുന്ന 180 മില്ലിയുടെ പേപ്പര്‍ പൗച്ച് 180 രൂപയ്ക്കാണ് ഇവിടെ വില്‍ക്കുന്നത്. വൈകുന്നേരങ്ങളിലും സന്ധ്യാ സമയത്തുമാണു വില്‍പന പൊടിപൊടിക്കുന്നത്. ഇതിനിടയില്‍ വില്‍പന സംഘങ്ങള്‍ തമ്മിലുള്ള കലഹവും പതിവാണ്. മാഫിയ സംഘങ്ങള്‍ വളര്‍ന്നു നാട്ടിലെ സമാധാനം നശിപ്പിക്കുന്നതിനു മുന്‍പ് പൊലിസ്, എക്‌സൈസ് പരിശോധന കര്‍ശനമാക്കി നാട്ടിലെ സൈര്യ ജീവിതം ഉറപ്പാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago