ആലക്കോട് പാലം: സര്‍വേ തുടങ്ങി
ആലക്കോട്: പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി ആലക്കോട് പാലത്തിന്റെ സര്‍വേ നടപടികള്‍ തുടങ്ങി. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി രണ്ടര കോടി രൂപ ചിലവഴിച്ചാണ് കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലായ പാലം നിര്‍മിക്കുന്നത്. തളിപ്പറമ്പ്-കൂര്‍ഗ് ബോര്‍ഡര്‍ റോഡിലാണ് പാലം സ്ഥിതി ചെയ്യുന്നത്.
കൈവരികള്‍ തകര്‍ന്ന് തൂണുകള്‍ക്ക് വിള്ളലേറ്റ നിലയിലാണ് പാലം. കൂര്‍ഗ് ബോര്‍ഡര്‍ റോഡ് മെക്കാഡം ടാറിങ് നടത്തിയെങ്കിലും പാലം അതേപടി നിലനിര്‍ത്തുകയായിരുന്നു. നിലവിലുള്ള പാലം പൊളിക്കാതെയാണ് 45 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലും പുതിയ പാലം നിര്‍മിക്കുക. പാലത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള സര്‍വേ നടപടികള്‍ക്ക പൊതുമരാമത്ത് പാലം വിഭാഗം അസി. എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ യു.കെ പീതാംബരന്, അസി. എന്‍ജിനിയര്‍ കെ ഉമ, ഓവര്‍സിയര്‍ കെ ഗോവിന്ദന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി മോഹനന്, കെ.പി സാബു, വര്‍ഗീസ് പയ്യമ്പള്ളി, ജേക്കബ് ചൂരനോലി, സി.ജി ഗോപന്, ഡെന്നീസ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."