മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് ഗ്യാരണ്ടിയില്ലെന്ന് മന്ത്രി
തിരുവനന്തപുരം: മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിക്ഷേപ ഗ്യാരണ്ടി ഇല്ലെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. ഇ.കെ വിജയന്‍ എം.എല്‍.എയുടെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു മന്ത്രി. നിക്ഷേപത്തിന് ഉയര്‍ന്ന പലിശ എന്ന വാഗ്ദാനത്തില്‍ കുടുങ്ങി നിക്ഷേപകര്‍ കബളിക്കപ്പെടാതെ ശ്രദ്ധിക്കണമെന്നും സഹകരണ സംഘം രജിസ്ട്രാര്‍ മുന്‍പ് 532015 നമ്പര്‍ സര്‍ക്കുലറിലൂടെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ അതിലെ അംഗങ്ങള്‍ക്കു മാത്രം ഉത്തരവാദിത്തമുള്ള ഒരു സ്വയംഭരണ സ്ഥാപനമായി പ്രവര്‍ത്തിക്കുന്നതാണ്.
കേന്ദ്ര സഹകരണ സംഘം രജിസ്ട്രാര്‍ക്ക് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ മേല്‍ ഭരണപരമായ യാതൊരു തരത്തിലുള്ള നിയന്ത്രണവും ഇല്ലാത്തതിനാല്‍ ഇത്തരം സംഘങ്ങളുമായി ബന്ധപ്പെടുന്നവര്‍ അവരവരുടെ സ്വന്തം ഉത്തരവാദിത്തത്തില്‍ ബന്ധപ്പെടേണ്ടതാണെന്ന് സര്‍ക്കുലറില്‍ സൂചിപ്പിച്ചിരുന്നു. ഇത്തരം സംഘങ്ങളിലെ നിക്ഷേപങ്ങളുടെ മേല്‍ യാതൊരുവിധ ഗ്യാരണ്ടിയും കൃഷിയും കാര്‍ഷികക്ഷേമവും മന്ത്രാലയം കേന്ദ്ര സഹകരണസംഘം രജിസ്ട്രാര്‍ നല്‍കുന്നതല്ലെന്നും സഹകരണ സംഘം രജിസ്ട്രാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വിശദീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."