വീഴ്ച ചൂണ്ടിക്കാട്ടുന്നവരെ പീഡിപ്പിക്കുന്നത് കടുത്ത അസഹിഷ്ണുത: വി. മുരളീധരന്‍ എം.പി
തിരുവനന്തപുരം: വീഴ്ച ചൂണ്ടിക്കാട്ടുന്നവരെ പീഡിപ്പിക്കുന്ന സമീപനം ഭരണകൂടത്തിന്റെ കടുത്ത അസഹിഷ്ണുതയാണ് വ്യക്തമാക്കുന്നതെന്ന് ബിജെപി ദേശീയനിര്‍വാഹക സമിതിഅംഗം വി. മുരളീധരന്‍ എം.പി. സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലയ്‌ക്കെതിരെയുള്ള പിണറായി സര്‍ക്കാരിന്റെ നീക്കം അനീതിക്കെതിരായ ശബ്ദത്തെ അടിച്ചമര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. അശ്വതിജ്വാലയെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുരളീധരന്‍.
വിദേശ വനിത ലിഗയുടെ തിരോധാനവും മരണവുമായി ബന്ധപ്പെട്ട് അവരുടെ സഹോദരിയെ സഹായിക്കുകയും അന്വേഷണത്തില്‍ ഒപ്പം നില്‍ക്കുകയും മാത്രമാണവര്‍ ചെയ്തത്. അപ്പോള്‍ അധികാരികളുടെയും പൊലിസിന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയതാണ് സര്‍ക്കാരിനു മുന്നില്‍ അശ്വതി ചെയ്ത തെറ്റ്. അതിന്റെ പേരില്‍ അവരെ പൊലിസിനെ ഉപയോഗിച്ച് പീഡിപ്പിക്കുന്ന സമീപനം എതിര്‍ക്കപ്പെടണം. സര്‍ക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടുന്ന എല്ലാവരോടും അസഹിഷ്ണുതയോടെയാണ് പീണറായി സര്‍ക്കാര്‍ പെരുമാറുന്നതെന്ന് മുരളീധരന്‍ പറഞ്ഞു.സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രാഷ്ട്രീയമായ ഇടപെടലല്ല വേണ്ടത്.
സമൂഹത്തിലെ എല്ലാവരും രംഗത്തുവരണം. പൊതുപ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും സ്ത്രീസംഘടനകളുമെല്ലാം അശ്വതിക്കെതിരായ സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതികരിക്കണമെന്നും വി.മുരളീധരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."