HOME
DETAILS
MAL
ഒന്‍പത് ജില്ലകളില്‍ ഭക്ഷ്യധാന്യ വിതരണം മെയ് 10 വരെ
backup
May 01 2018 | 02:05 AM
തിരുവനന്തപുരം: തിരുവനന്തപുരം, പത്തനംതിട്ട, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുളള ഏപ്രിലിലെ ഭക്ഷ്യധാന്യ വിതരണം മെയ് 10 വരെ ദീര്‍ഘിപ്പിച്ചു.
ഇപോസ് മെഷിന് വഴി ഭക്ഷ്യധാന്യങ്ങള്‍ വാങ്ങുമ്പോള്‍ എല്ലാ കാര്‍ഡുടമകളും കൃത്യമായും ബില്ല് ചോദിച്ചു വാങ്ങണം. സംസ്ഥാനത്ത് ചില മേഖലകളില്‍ ഇപോസ് മെഷിനില്‍ നിന്നുള്ള ബില്ലുകള്‍ സപ്ലൈ ഓഫിസുകളില്‍ തിരിച്ചു നല്‍കണമെന്ന തെറ്റായ പ്രചാരണം നടത്തി ഗുണഭോക്താക്കള്‍ക്ക് ബില്ല് നിഷേധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഡയറക്ടര്‍ അറിയിച്ചു.
ഗുണഭോക്താക്കള്‍ക്ക് ബില്ല് നല്‍കാത്ത റേഷന്കടകള്ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. കാര്‍ഡുടമകള്‍ക്ക് ബില്ല് നല്‍കാത്തതിന് സംസ്ഥാനത്തെ അഞ്ച് റേഷന്‍ കടകളുടെ അംഗീകാരം താല്‍ക്കാലികമായി റദ്ദു ചെയ്തതായും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."