വെള്ളറക്കാട് കൈതമാട്ടത്തില് വീണ്ടും കുന്നിടിച്ചുള്ള മണ്ണെടുപ്പ്
എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ വെള്ളറക്കാട് കൈതമാട്ടത്തില് കുന്നിടിച്ചുള്ള മണ്ണെടുപ്പ് വീണ്ടും ആരംഭിച്ചു. കുന്നംകുളം അസിസ്റ്റന്റ് പൊലിസ് കമ്മിഷ്ണറുടെ നേതൃത്വത്തില്‍ ഇന്നലെ പുലര്‍ച്ചെ നടത്തിയ പരിശോധനയില്‍ മണ്ണെടുത്തിരുന്ന ജെ.സി.ബി പിടികൂടി.
കൈതമാട്ടത്തില് അനധികൃതമായി കുന്നിടിച്ച് വന്‍തോതിലുള്ള മണ്ണെടുപ്പാണ് നടക്കുന്നത്. പൊലിസ് നടപടി ഒഴിവാക്കുന്നതിനായി പുലര്‍ച്ചെയാണ് മണ്ണെടുപ്പ് നടത്തുന്നത്. വില്ലേജ് അധികൃതര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നെങ്കിലും മണ്ണെടുപ്പ് നിര്‍ബാധം തുടരുകയാണ്. പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെയാണ് മണ്ണെടുപ്പ് നടത്തുന്നതെന്നും ആക്ഷേപമുണ്ട്.
മേഖലയിലെ ജനപ്രതിനിധികളും രാഷ്ട്രീയ, പൊതു പ്രവര്‍ത്തകരും അനധികൃത മണ്ണെടുപ്പിനെതിരേ പ്രതികരിക്കാത്തത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. മണ്ണെടുപ്പ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരേ മാത്രം നടപടി സ്വീകരിക്കുന്ന അധികൃതര്‍ സ്ഥല ഉടമയ്ക്ക് എതിരേയും നിയമ നടപടി കൈകൊള്ളണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പിടികൂടിയ ജെ.സി.ബി തുടര്‍ നടപടികള്‍ക്കായി ആര്.ഡി.ഒയ്ക്ക് കൈമാറുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."