സിസ്സയുടെ ആഭിമുഖ്യത്തില്‍ ലോക ഭൗമ ദിനം 2018 ആചരിച്ചു
തിരുവനന്തപുരം: സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സിസ്സ), കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ സഹകരണത്തോടെ ലോക ഭൗമ ദിനം 2018 ആചരിച്ചു. തിരുവനന്തപുരം ഗാന്ധി ഭവനില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും ഗോ ഗ്രീന്‍ ഗോ ക്ലീന്‍ എന്ന വിഷയത്തില്‍ പൊതു പ്രഭാഷണവും സംഘടിപ്പിച്ചു.
കേരള സര്‍വകലാശാല ജിയോളജി വകുപ്പ് മുന്‍ മേധാവി ഡോ.കെ. പി. ത്രിവിക്രംജി ആയിരുന്നു പ്രഭാഷകന്‍. പ്രൈമറി, സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലാണ് ക്വിസ് മത്സരങ്ങള്‍ നടന്നത്.
പ്രകൃതി വിഭവങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രൈമറി വിഭാഗത്തില്‍ ഹൃദശ്രീ. ആര്‍. കൃഷ്ണന്‍, വി.എസ് ദിവ്യ (ക്രൈസ്റ്റ് നഗര്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍) എന്നിവര്‍ക്കാണ് ഒന്നാം സ്ഥാനം.ദേവനന്ദനന്‍ എ.എസ് (ചിന്മയ വിദ്യാലയ, കാട്ടാക്കട) രണ്ടാം സ്ഥാനവും എസ്.എം ആദര്‍ശ്, ആര്‍.കെ നന്ദന (ഭാരതീയ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂള്‍,പാറശ്ശാല) എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. ജി നല്ലചിത്തന്‍ (ശാന്തിഗിരി വിദ്യാഭവന്‍ സീനിയര്‍ സെക്കന്ററി സ്‌കൂള്‍), ജെ.എല്‍ ആര്യാദേവി, വി.വി അക്ഷയ് (സെന്റ്. തെരേസാസ് കോണ്‍വെന്റ് ജി.എച്ച്.എസ്.എസ്,നെയ്യാറ്റിന്‍കര) എന്നിവര്‍ സമാശ്വാസ സമ്മാനങ്ങള്‍ കരസ്ഥമാക്കി.
ഊര്‍ജ്ജ സ്രോതസുകളെ (പരമ്പരാഗതവും അല്ലാതെയുമുള്ളവ) അടിസ്ഥാനമാക്കിയുള്ള സെക്കന്ററി വിഭാഗത്തില്‍ ഒന്നാം സമ്മാനം ഹൃദയ ആര്‍. കൃഷ്ണന്‍, ഹൃദയേഷ് ആര്‍. കൃഷ്ണന്‍ (സെന്റ്.തോമസ്. എച്ച്. എസ്. എസ്) എന്നിവര്‍ക്കാണ്. എല്‍.എസ് നന്ദന്‍, ആര്‍. സൂര്യനന്ദ(ഭാരതീയ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂള്‍, പാറശ്ശാല) എന്നിവര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. അഥീന. എസ്.എസ്, ശിവരഞ്ജിനി ജി.ബി (പ്രേംനസീര്‍ മെമ്മോറിയല്‍ ഗവ.എച്ച്.എസ്.എസ്,കൂന്തല്ലൂര്‍) എന്നിവര്‍ക്കാണ് മൂന്നാം സ്ഥാനം. അഭിമന്യ എം.എസ്, ആകാശ് കെ.എസ് (ഭാരതീയ വിദ്യാപീഠം, കുറുംകുട്ടി), ജി.നന്ദഗോപന്‍ (എല്‍.വി.എച്ച്.എസ്, കാരൂര്‍, പോത്തങ്കോട്), ശ്രീഹരി ജെ.ആര്‍ (ജി.എച്ച്.എസ്.എസ്,നാവായ്ക്കുളം) എന്നിവര്‍ സമാശ്വാസ സമ്മാനങ്ങള്‍ നേടി. സീനിയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ആഗോള താപനവും പരിണത ഫലങ്ങളും ആയിരുന്നു വിഷയം. അനൂപ് എ.എസ്, സഞ്ജയ്കൃഷ്ണ എസ്.ജെ (ഗവ:എച്ച്.എസ്.എസ്, കുളത്തുമ്മേല്‍,കാട്ടാക്കട) എന്നിവര്‍ക്കാണ് ഒന്നാം സമ്മാനം. അരുണിമ എല്‍. സത്യന്‍ (ഗവ. ഗേള്‍സ്.എച്ച്.എസ്.എസ്,നെയ്യാറ്റിന്‍കര), ഹരിഷ്മ ഹരി (ജി.എച്ച്.എസ്.എസ്, ഭരതന്നൂര്‍) എന്നിവര്‍ രണ്ടാം സ്ഥാനം നേടി.
അഭിഷേക് എല്‍.എസ്, വൈഷ്ണവ്.എസ്(വിക്റ്ററി വി.എച്ച്.എസ്.എസ്, ഓലത്താന്നി, നെയ്യാറ്റിന്‍കര) എന്നിവര്‍ക്കാണ് മൂന്നാം സമ്മാനം. ദേവിക സി.എസ്, ഗായത്രി എസ്.എസ് (ഭാരതീയ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂള്‍,പാറശ്ശാല) എന്നിവര്‍ സമാശ്വാസ സമ്മാനങ്ങള്‍ നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."