HOME
DETAILS
MAL
മോദിയുടെ ചൈന സന്ദര്‍ശനത്തെ വിമര്‍ശിച്ച് ശിവസേന മുഖപത്രം
backup
May 01 2018 | 02:05 AM
ന്യൂഡല്‍ഹി; പ്രദാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനീസ് സന്ദര്‍ശനത്തെ വിമര്‍ശിച്ച് ശിവസേന മുഖപത്രം സാമ്ന. പ്രത്യേക ലക്ഷ്യ്യങ്ങളില്ലാതെ നടത്തിയ യാത്രയാണിതെന്നും ഇതുകൊണ്ട് എന്തു നേട്ടമാണെന്നും മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.
രണ്ട് ദിവസം നീണ്ട സന്ദര്‍ശനം നടത്തിയിട്ടും ചൈനീസ് പിന്തുണയോടെയുള്ള പാക് ഭീകരവാദവും ചൈന പാക് സാമ്പത്തിക ഇടനാഴിയും ചൈനയുടെ ദോക്ലാം കൈയേറ്റവുമുള്പ്പടെയുള്ള തന്ത്രപ്രധാനമായ വിഷയങ്ങളൊന്നും ചൈനീസ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ മോദിക്കായില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു, ഈ രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ മോദി എന്താണ് ചെയ്തതെന്നും ശിവസേന ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."