എതിര്‍ പാര്‍ട്ടികള്‍ പത്രിക സമര്‍പ്പിച്ചില്ല; തെരഞ്ഞെടുപ്പിനു മുന്‍പേ മൂന്നിലൊന്ന് സീറ്റിലും തൃണമൂലിന് ജയം
കൊല്‍ക്കത്ത: സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്‍പേ മൂന്നിലൊന്ന് സീറ്റുകളിലും മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് ജയം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനമായ ശനിയാഴ്ചയും 34 ശതമാനം സീറ്റുകളിലേക്ക് എതിര്‍പാര്‍ട്ടികളാരും പട്ടിക സമര്‍പ്പിക്കാതിരുന്നതാണ് തൃണമൂലിന് സഹായകമായത്. ആകെയുള്ള 58, 692 പഞ്ചായത്തുകളില്‍ 20,000 ലധികം പഞ്ചായത്തുകളിലാണ് വോട്ടിങിനു മുന്‍പേ തൃണമൂല്‍ ജയിച്ചിരിക്കുന്നത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം സീറ്റുകളില്‍ എതിരില്ലാതെ ഒരു പാര്‍ട്ടി വിജയിക്കുന്നത്.
മെയ് 14 നാണ് പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ്. തൃണമൂല്‍ കോണ്‍ഗ്രസ് 72000 സീറ്റുകളിലും ബി.ജെ.പി 35,000 സീറ്റുകളിലും ഇടതു പാര്‍ട്ടികള്‍ 22,000 സീറ്റുകളിലും കോണ്‍ഗ്രസ് 10,000 സീറ്റുകളിലുമാണ് പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. അതേസമയം പത്രിക സമര്‍പ്പിക്കാനെത്തുന്ന എതിര്‍ പാര്‍ട്ടിക്കാരെ തൃണമല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കുന്നു എന്ന പരാതിയുമുയര്‍ന്നിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒന്‍പത് സ്ഥാനാര്‍ഥികളുടെ പത്രിക വാട്‌സാപ്പിലൂടെ സ്വീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."