HOME
DETAILS
MAL
വ്യക്തി വിവരങ്ങള്‍ ടിറ്ററും കേംബ്രിജ് അനലിറ്റിക്കക്ക് വിറ്റുവെന്ന് റിപ്പോര്‍ട്ട്
backup
May 01 2018 | 02:05 AM
ലണ്ടന്‍: ഫേസ്ബുക്കിന് പുറമെ ടിറ്ററും വ്യക്തി വിവരങ്ങളും കേംബ്രിജ് അനലിറ്റക്ക് (സി.എ)വിറ്റുവെന്ന് റിപ്പോര്‍ട്ട്. സി.എക്കായി സോഫ്റ്റ്വെയര് നിര്‍മിച്ച് നല്കിയ അലക്സാണ്ടര്‍ കോഗന് സ്ഥാപിച്ച ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ച് (ജി.എസ്.ആര്) എന്ന സ്ഥാപനം 2015ല്‍ ട്വിറ്റര്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ വാങ്ങിയിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2014 ഡിസംബര്‍ മുതല്‍ 2015 ഏപ്രില്‍ വരെയുള്ള ട്വിറ്റുകള്‍, യൂസര്‍ നെയിം, ചിത്രങ്ങള്‍, ലൊക്കേഷന്‍ വിവരങ്ങള്‍ എന്നിവയാണ് കോഗന് ട്വിറ്ററില്‍ നിന്നും വാങ്ങിയത്. ഇക്കാര്യം ട്വിറ്റര്‍ സ്ഥിരീകരിച്ചു. എന്നാല്‍ എത്ര പേരുടെ വിവരങ്ങളാണ് കൈമാറിയതെന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."