HOME
DETAILS
MAL
ഭവന പദ്ധതിയില്‍ കൈപ്പറ്റിയ തുക കുറയ്ക്കും
backup
May 01 2018 | 04:05 AM
കൊണ്ടോട്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഭവന പദ്ധതികളില്‍ അനുവദിച്ച തുകയില്‍ ഗുണഭോക്താവ് കൈപ്പറ്റിയ പണം ലൈഫ് മിഷന്‍ പദ്ധതിയില്‍ കുറയ്ക്കും. ഈ തുക കുറച്ച ശേഷം ബാക്കി തുക അനുവദിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. തദ്ദേശ സ്ഥാപനങ്ങള്‍ മൂന്നു ലക്ഷം രൂപയാണ് വീടുകള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുള്ളത്.
എന്നാല്‍ ലൈഫ് മിഷനില്‍ നാലു ലക്ഷമാണ്. നേരത്തെ ഗുണഭോക്താക്കള്‍ക്കു നല്‍കിയിട്ടുള്ള ധനസഹായം ഈ തുകയുടെ എത്ര ശതമാനമാണെന്ന് കണക്കാക്കും. അതിനു ശേഷമാണ് നാലു ലക്ഷം രൂപയുടെ ഫണ്ട് നല്‍കുക. നേരത്തെ വാങ്ങിയ തുക കുറച്ചാണ് ശേഷിക്കുന്ന നിര്‍മാണത്തിന് ഫണ്ട് നല്‍കേണ്ടത്. പൂര്‍ത്തിയായ വീടുകള്‍ക്ക് വര്‍ധിപ്പിച്ച തുക നല്‍കാന്‍ പാടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."