ബംഗാളിലും ബിഹാറിലും മിന്നലേറ്റ് 24 മരണം
കൊല്‍ക്കത്ത: പട്ന: ബംഗാളിലും ബിഹാറിലും കഴിഞ്ഞദിവസമുണ്ടായ ശക്തമായ കാറ്റിലും ഇടിമിന്നലിലും 24 പേര്‍ക്ക് ജീവഹാനി.ബംഗാളിന്റെ വിവിധ മേഖലകളില്‍ ഞായറാഴ്ചയുണ്ടായ കാറ്റിലും മിന്നലിലും 13 പേരാണ് മരിച്ചത്. 25 പേര്‍ക്ക് പരുക്കേറ്റു. നാദിയ, മൂര്‍ഷിദാബാദ്, നോര്‍ത്ത് 24 പര്‍ഗാനസ് ജില്ലകളില്‍ മൂന്നുപേര്‍ വീതമാണ് മരിച്ചത്. ദക്ഷിണ ദിനാജ്പൂരിലും മാല്‍ഡയിലും രണ്ടുപേര്‍ വീതവും. പുരുലിയയില്‍ മിന്നലില്‍ പരുക്കേറ്റ നാലുപേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. വയലില്‍ പണിയെടുക്കുന്നതിനിടെയാണ് ഭൂരിഭാഗം പേര്‍ക്കും മിന്നലേറ്റത്.
ബിഹാറിന്റെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച രാവിലെയുണ്ടായ കനത്ത കാറ്റിലും മഴയിലു ഇടിമിന്നലിലും 11 പേര് മരിച്ചു. ഇതില്‍ രണ്ടുപേര്‍ കുട്ടികളാണ്. നിരവധി പേര്‍ക്ക് പരുക്കേറ്റു. മധുബനി ജില്ലയിലുണ്ടായ ശക്തമായ കൊടുങ്കാറ്റില്‍ 10 വയസുകാരിക്ക് ജീവന് നഷ്ടമായി.
ദാര്‍ഭംഗ ജില്ലയില്‍ മറ്റൊരു 10 വയസുകാരി മരിച്ചത് ഇടിമിന്നലേറ്റാണ്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കും നഷ്ടപരിഹാരമെത്തിക്കാന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."