HOME
DETAILS

ഇത് 2019 അല്ല, 2023; ക്രിസ്തുവര്‍ഷ കലണ്ടര്‍ തയ്യാറാക്കിയതില്‍ പിഴവെന്ന് കുവൈത്തി ശാസ്ത്രജ്ഞന്‍

  
backup
February 08 2019 | 07:02 AM

gulf-saudi-news1-calender

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്:നാം ഇപ്പോള്‍ നില കൊള്ളുന്നത് 2019 ലല്ല 2023 ലാണെന്ന വാദവുമായി കുവൈത്തി ഗോള ശാസ്ത്രജ്ഞന്‍ രംഗത്ത്. ക്രിസ്തു വര്‍ഷം കണക്കാക്കുന്നതില്‍ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും യഥാര്‍ത്ഥ ക്രിസ്തു വര്‍ഷപ്രകാരം ഇപ്പോഴത്തെ നടപ്പു സാമ്പത്തിക വര്‍ഷം 2019 അല്ലെന്നും പകരം 2023 ആണ് വേണ്ടതെന്നും ഉയര്‍ത്തി കുവൈത്തി ഗോള ശാസ്ത്രജ്ഞന്‍ ഡോ.സാലിഹ് അല്‍ ഉജൈരി വാദവുമായി രംഗത്തെത്തിയത്. ഇദ്ദേഹത്തിന്റെ അവകാശ വാദത്തെ പൂര്‍ണ്ണമായി പിന്തുണച്ച് സഊദി അല്‍ ഖസീം യൂണിവേഴ്‌സിറ്റി ജിയോഗ്രഫി വിഭാഗം അധ്യാപകന്‍ ഡോ. അബ്ദുല്ല അല്‍ മുസ്‌നദും രംഗത്തെത്തി. ക്രിസ്തു വര്‍ഷം കണക്കുന്നതില്‍ പറ്റിയതായി ബോധ്യമായിരുന്നെങ്കിലും നേരത്തെ കണ്ടെത്തി ചിട്ടപ്പെടുത്തിയ കലണ്ടറില്‍ നിന്നും പിന്മാറാന്‍ അന്ന് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഏഴാം നൂറ്റാണ്ടിലെ കലണ്ടര്‍ ശില്‍പികള്‍ തയാറായിരുന്നില്ലെന്നുമാണ് ഡോ. സാലിഹ് അല്‍ ഉജൈരി വാദിക്കുന്നത്.
ഏഴാം നൂറ്റാണ്ടില്‍ കലണ്ടര്‍ തയ്യാറാക്കിയപ്പോള്‍ നാല് വര്‍ഷം പിന്നിലായാണ് അവര്‍ കലണ്ടര്‍ കണക്കാക്കിയത്. പിന്നീട് അവര്‍ക്ക് തെറ്റ് ബോധ്യമായിരുന്നെങ്കിലും അതുവരെ കലണ്ടര്‍ ഉപയോഗിച്ചവര്‍ ആശയകുഴപ്പത്തിലാകുമെന്ന ന്യായം മുന്‍നിര്‍ത്തി ഇതില്‍ നിന്നും പിന്മാറുകയായിരിക്കുന്നു. വര്‍ഷം കണക്കാക്കിയതില്‍ മൂന്ന് വര്‍ഷത്തെ കുറവ് ഉണ്ടെന്നതിനു പുറമേ വര്‍ഷത്തിലെ മാസം കണക്കാക്കിയത്തിലും പിഴവ് ഉണ്ട്. മാര്‍ച്ച് മുതലാണ് വര്‍ഷാദ്യം കണക്കാക്കിയിരുന്നതെങ്കിലും പിന്നീടത് യേശുവിന്റെ ജനന മാസമായ ഡിസംബറിന് ശേഷമുള്ള ജനുവരിയില്‍ തുടക്കമായി മാറ്റി നിശ്ചയിക്കുകയായിരുന്നു എന്നും ഇദ്ദേഹം വാദിക്കുന്നുണ്ട് . സെപ്റ്റംബര്‍ എന്നാല്‍ ഏഴ് എന്നാണ് അര്‍ഥം, ഒമ്പതല്ല. ഒക്ടോബര്‍ എട്ടും നവംബര്‍ ഒമ്പതും ഡിസംബര്‍ പത്തും അര്‍ഥം വരുന്ന പദങ്ങളാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. ക്രിസ്തു വര്‍ഷം കണക്കൊപ്പിക്കാന്‍ വര്‍ഷത്തില്‍ പത്ത് ദിവസത്തെ കുറവ് വരുത്തിയിട്ടുമുണ്ട്. അതനുസരിച്ചു 2019 ഫെബ്രു. ഏഴ് എന്ന് നാം കലണ്ടറില്‍ കാണുന്ന ദിവസം യഥാര്‍ഥത്തില്‍ 2023 ജനുവരി 28 ആണെന്നും ഡോ. സാലിഹ് അല്‍ ഉജൈരി അവകാശപ്പെടുന്നു. ഏതായാലും പുതിയ വെളിപ്പെടുത്തല്‍ ഗോള ശാസ്ത്രത്തില്‍ പുതിയ പഠനങ്ങളും വിശകലനങ്ങളും ഉണ്ടാകാനിടയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago