ജില്ലയില്‍ വീണ്ടും മയക്ക് മരുന്ന് ഗുളിക വേട്ട: 11500 മയക്ക് മരുന്ന് ഗുളികകള്‍ പിടിച്ചെടുത്തു
കാട്ടിക്കുളം: ലഹരി മാഫിയ ഇടത്താവളമാക്കുന്ന ജില്ലയില്‍ വീണ്ടും മയക്ക് മരുന്ന് ഗുളിക വേട്ട. ലഹരിവസ്തുക്കള്‍ കടത്തുന്ന സംഘത്തിലെ പ്രധാനകണ്ണിയെ ഇന്നലെ തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നിന്ന് വാഹന പരിശോധനക്കിടെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.
കോഴികോട് മീഞ്ചന്ത സ്വദേശി ദീപക് ഡി. രാജയാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 11500 മയക്ക് മരുന്ന് ഗുളികള്‍ എക്‌സൈസ് പിടിച്ചെടുത്തു.
ഇന്നലെ ഉച്ചയോടെ എക്‌സൈസ് സി.ഐ ടി. അനില്‍കുമാര്‍ എസ്.ഐമാരായ എം. കൃഷ്ണന്‍കുട്ടി, സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് ബംഗളൂരു-കോഴിക്കോട് സര്‍വിസ് നടത്തുന്ന കര്‍ണാടക കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. രണ്ട് ബാഗുകളിലായി ബര്‍ത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകള്‍.
ഒരു വര്‍ഷത്തോളമായി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്ന ദീപക്.
കോളജ്, സ്‌കൂള്‍, റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചുള്ള മയക്ക് മരുന്ന വില്‍പനയില്‍ സംസ്ഥാനത്തെ പ്രധാനിയാണ്. നാല് മാസം മുമ്പ് 1850 ലഹരി ഗുളികകള്‍ എക്‌സൈസ് പിടികൂടിയിരുന്നു.
ഇത് കടത്തിയതിലും ഇയാള്‍ക്ക് പങ്കുള്ളതായി എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.
പ്രതിയെ ബുധനാഴ്ച്ച വടകര എന്‍.ഡി.പി.എസ് കോടതിയില്‍ ഹാജരാക്കുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."