HOME
DETAILS
MAL
വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷക്കെതിരേ അവിശ്വാസപ്രമേയം മെയ് ഏഴിന്
backup
May 01 2018 | 09:05 AM
പാലക്കാട്: സാങ്കേതിക തടസങ്ങളെ തുടര്‍ന്ന് മാറ്റിവച്ച പാലക്കാട് നഗരസഭയിലെ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷക്കെതിരേയുളള അവിശ്വാസപ്രമേയം മെയ് ഏഴിന് ചര്‍ച്ചക്കെടുക്കും.
അവിശ്വാസപ്രമേയ ചര്‍ച്ചയുടെ സമയമാറ്റം ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ചോദ്യം ചെയ്തതോടെയാണ് കഴിഞ്ഞ ദിവസം നടത്താനിരുന്ന ചര്‍ച്ചയും വോട്ടെടുപ്പും മാറ്റിവച്ചത്.
ബി.ജെ.പി അധ്യക്ഷ സ്ഥാനത്തുളള വികസനകാര്യ സ്ഥിരം സമിതിയില്‍ ഒന്‍പത് അംഗങ്ങളാണുളളത്. ബി.ജെ.പി നാല്, യു.ഡി.എഫ് നാല്, സി.പി.എം ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
അവിശ്വാസം പാസാകണമെങ്കില്‍ സി.പിഎം അംഗം അനുകൂലിച്ച് വോട്ടു ചെയ്യണം. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനെതിരേയുളള അവിശ്വാസ ചര്‍ച്ച മേയ് മൂന്നിനു നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."