കൊവിഡ്-19: ആര്‍.ബി.ആ ഗവര്‍ണര്‍ ഇന്ന് മാധ്യമങ്ങളെ കാണും
ന്യൂഡല്‍ഹി: കൊവിഡ് 19ന്റെ വ്യാപനം വ്യാപനം രാജ്യത്തിന്റെസാമ്പത്തിക മേഖലയേയും ബാധിക്കുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് ഇന്ന് മാധ്യമങ്ങളെ കാണും. ഇന്ന് 10 മണിയ്ക്ക് ആണ് അദ്ദേഹം മാധ്യമങ്ങളെ കാണുന്നത്. വലിയ പ്രഖ്യാപനങ്ങള്‍ റിസര്‍വ് ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് കരുതുന്നത്.
നേരത്തെ കൊവിഡില്‍ 1,70,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി മുഖേനയാണ് പാക്കേജ്. മൂന്ന് മാസത്തേക്ക് അഞ്ച് കിലോ വീതം അരിയോ ഗോതമ്പോ സൗജന്യമായി നല്‍കും. നിലവില്‍ ലഭിക്കുന്നത് കൂടാതെയാണിത്. കൂടാതെ പലവ്യജ്ഞനങ്ങളും പയര്‍വര്‍ഗങ്ങളും ഒരു കിലോ വീതം മൂന്ന് മാസത്തേക്ക് സൗജന്യമായി നല്‍കും.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കും. 50 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷയാണ് ഉറപ്പാക്കുക. ആശാ വര്‍ക്കര്‍മാരും ശുചീകരണ തൊഴിലാളികളും ഇന്‍ഷൂറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടും തുടങ്ങി നിരവധി വാഗ്ദാനങ്ങള്‍ മുന്നോട്ടുവെക്കുന്നതാണ് പാക്കേജ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."