വോളിബോള്‍ കോര്‍ട്ട് ഉദ്ഘാടനം 14ന്
വടകര: ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ രണ്ടുലക്ഷം രൂപ ചിലവില്‍ നിര്‍മിച്ച വോളിബോള്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം 14ന് വൈകിട്ട് മൂന്നിന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മധ്യവേനലവധിയില്‍ വിദ്യാര്‍ഥികള്‍ക്ക് വോളിബോള്‍ പരിശീലനമെന്ന സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പരിപാടിയുടെ ഭാഗമായി മുന്‍തലമുറയിലെ പ്രഗത്ഭരായ 20 കളിക്കാരെ ആദരിക്കല്‍, അനുസ്മരണം എന്നിവ നടക്കും. സമാപനത്തോടനുബന്ധിച്ച് വനിതാ വോളിബോള്‍ പ്രദര്‍ശന മത്സരവും അരങ്ങേറും. നഗരസഭ ചെയര്‍മാന്‍ കെ. ശ്രീധരന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ചരിത്രഗവേഷകന്‍ പി. ഹരീന്ദ്രനാഥ് അനുസ്മരണ പ്രഭാഷണം നടത്തും.
ഇന്ത്യന്‍ വോളിബോള്‍ താരം കിഷോര്‍കുമാര്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും. വാര്‍ത്താസമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ കെ.കെ ജനാര്‍ദനന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പി.എം മണിബാബു, പ്രിന്‍സിപ്പല്‍ എം. ഹരീന്ദ്രന്‍, ഹെഡ്മാസ്റ്റര്‍ വി.പി നാരായണന്‍, സൂപ്രണ്ട് ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."