HOME
DETAILS
MAL
ജയിലില്‍ നിര്‍മിച്ച സാനിറ്റൈസര്‍ കുടിച്ച് റിമാന്‍ഡ് തടവുകാരന് മരിച്ചു
backup
March 27 2020 | 05:03 AM
പാലക്കാട്: മലമ്പുഴ ജില്ലാ ജയിലില്‍ നിര്‍മിച്ച സാനിറ്റൈസര്‍ കുടിച്ച റിമാന്‍ഡ് തടവുകാരന് മരിച്ചു. മുണ്ടൂര്‍ സ്വദേശിയായ രാമന്‍കുട്ടി(36)യാണ് മരിച്ചത്. മലമ്പുഴ ജില്ലാ ജയിലില്‍വച്ചാണ് ഇയാള്‍ സാനിറ്റൈസര്‍ കുടിച്ചത്.
ബുധനാഴ്ച രാവിലെയാണ് ഇയാളെ സാനിറ്റൈസര്‍ കുടിച്ച് അവശനായ നിലയില്‍ ജയിലില്‍ കണ്ടെത്തിയത്. ഛര്‍ദിയെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിക്കുകയായിരുന്നു. രണ്ട് മോഷണ കേസുകളില്‍ പ്രതിയായ രാമന്‍കുട്ടിയെ ഫെബ്രുവരി 18നാണ് മലമ്പുഴ ജയിലില്‍ റിമാന്‍ഡ് ചെയ്തത്.
കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ജില്ലാ ജയിലില്‍ സാനിറ്റൈസര്‍ നിര്‍മിച്ചിരുന്നു. ഇതാണ് തടവുകാരന് കുടിച്ചത്. തടവുകാരന് മരിച്ച സാഹചര്യത്തില്‍ മലമ്പുഴ ജില്ലാ ജയിലിലെ സാനിറ്റൈസര്‍ നിര്‍മാണം നിര്‍ത്തിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."