ഭര്‍ത്താവിനെ രക്ഷപ്പെടുത്തിയ മുനവ്വറലി തങ്ങളെ കാണാന്‍ മാലതിയെത്തി
ചെന്നൈ: കുവൈത്ത് ജയിലില്‍ തൂക്കു കയര്‍ കാത്ത് കഴിഞ്ഞിരുന്ന ഭര്‍ത്താവിനെ രക്ഷപ്പെടുത്തിയ പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങളെ കാണാന്‍ മാലതിയെത്തി. ഭര്‍ത്താവ് അര്ജുനന് അത്തി മുത്തുവിന്റെ കരങ്ങളാല്‍ കൊല്ലപ്പെട്ട മലപ്പുറം സ്വദേശിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ബ്ലഡ് മണിയായി നല്കാന് സഹായമഭ്യര്‍ഥിച്ച് 2017 നവംബറിലാണ് മാലതി മുന്‍പ് പാണക്കാട്ടെത്തിയിരുന്നത്. ഒറ്റ ദിനം കൊണ്ട് തുക സമാഹരിച്ച തങ്ങള്‍ ഇയാള്‍ക്ക് തൂക്കുകയറില്‍ നിന്ന് മോചനം ലിഭിക്കുന്നത് വരെ കേസിലിടപെട്ടിരുന്നു.
ഇന്നലെ തമിഴ്നാട് തിരുനെല്‍വേലി ജില്ലയിലെ കടൈനെല്ലൂര്‍ മുസ്ലിം ലീഗ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങളെ കണ്ട് തന്റെ നന്ദി അറിയിക്കാനാണ് മാലതി നേരിട്ടെത്തിയത്. മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്, ഫൈസല്‍ ബാഫഖി തങ്ങള്‍, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."