HOME
DETAILS

ഇമാം റാഫിഈ(റ): കര്‍മശാസ്ത്രരംഗത്തെ ആധികാരിക ശബ്ദം

  
backup
June 20 2016 | 02:06 AM

%e0%b4%87%e0%b4%ae%e0%b4%be%e0%b4%82-%e0%b4%b1%e0%b4%be%e0%b4%ab%e0%b4%bf%e0%b4%88%e0%b4%b1-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%b6%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d

ഗ്രന്ഥരചനയുടെ ആവേശത്തിരയിലലിഞ്ഞു ചേര്‍ന്നിരിക്കെ വിളക്കണഞ്ഞു പോയി. എന്നാല്‍ ഇത് കണ്ടു നിന്ന വൃക്ഷങ്ങള്‍ക്ക് ആ പണ്ഡിതന്റെ ആനന്ദനിമിഷങ്ങള്‍ക്ക് ഇടര്‍ച്ച വന്നത് അസഹനീയമായി അനുഭവഭേദ്യമായി. ആ വൃക്ഷങ്ങള്‍ ചുറ്റുപാടും പ്രകാശം വിതറാന്‍ തുടങ്ങി. ഇമാം ഗ്രന്ഥരചന തുടരുകയും ചെയ്തു. ഇമാം റാഫിഈയുടെ മഹത്വം വിളിച്ചോതുന്ന ഈ സംഭവം ശംസുദ്ദീന്‍ ഇബ്‌നു നഖീബ് (റ) രേഖപ്പെടുത്തി യിട്ടുണ്ട്.

ഹിജ്‌റ ആറാം നൂറ്റാണ്ടിന്റെ അവസാന പകുതിയില്‍ (ഹിജ്‌റ 555, എ.ഡി. 1160)ഇറാനിലെ ഖസ്്‌വീന് എന്ന ഗ്രാമത്തിലാണ് അബ്ദുല്‍ കരീം ബ്‌നു മുഹമ്മദ് അബുല്‍ ഖാസിം റാഫിഈ(റ) ഖസ്‌വീനി എന്ന പണ്ഡിതന്‍ ജനിക്കുന്നത്. റാഫിഅ് ബ്‌നു ഖദീജ് എന്ന തന്റെ പിതാമഹനിലേക്ക് ചേര്‍ത്തിയാണ് ഇമാം റാഫിഈ(റ) ആ പേരില്‍ അറിയപ്പെടുന്നത്. ഖസ്്‌വീനിലെ 'റാഫിആന്' എന്ന ദേശത്തേക്കു ചേര്‍ത്തിയാണ് അങ്ങനെ വിളിക്കുന്നതെന്നാണ് ഇമാം നവവി (റ)അഭിപ്രായപ്പെട്ടത്.

ശാഫിഈ മദ്ഹബില്‍ ശൈഖാനി എന്ന് പറഞ്ഞാല്‍ ഇമാം നവവിയും ഇമാം റാഫിഈയുമാണ്. പിന്‍ഗാമികളായ പണ്ഡിതര്‍ ഇത്തരം ഒരു ഉന്നത പദവി കല്‍പ്പിച്ചുപോരുന്നത് ആ മഹാപണ്ഡിതര്‍ക്ക് ഈ മദ്ഹബിലുള്ള ആധികാരികതയ്ക്കുള്ള രജതരേഖയാണ്.

ഇമാം റാഫിഈയുടെ മുഹര്‍ററിന്റെ വരികള്‍ക്കുള്ള സംഗ്രഹത്വവും, അടുക്കും ചിട്ടയുമാണ് രണ്ടാം ശാഫിഈ എന്നറിയപ്പെടുന്ന ഇമാം നവവിയെ ആ ഗ്രന്ഥത്തെ അവലംബമാക്കി മിന്‍ഹാജിന്റെ രചനയ്ക്ക് പ്രേരിപ്പിച്ചത്.ഇമാം റാഫിഈയും ഇമാം നവവിയും ഒരു വിഷയത്തില്‍ ഏകോപിച്ചാല്‍ ആവീക്ഷണത്തിന്റെ മറുവാക്കിനെ നാം പരിഗണിക്കുകയില്ലെന്ന് ഇമാം ഇബ്‌നുഹജര്‍ തുഹ്ഫയില്‍ ഇരുവരെയും പ്രശംസിച്ചുകൊണ്ട് എഴുതിയിട്ടുണ്ട്.

പിതാവില്‍ നിന്നാണ് ഇമാം റാഫിഈയുടെ പ്രാഥമികപഠനം. തുടര്‍ന്ന് അക്കാലത്തെ അറിയപ്പെട്ട പണ്ഡിത പ്രതിഭകളായ ഇമാം അഹ്്മദ് ബ്‌നു ഇസ്്മാഈല്‍ അത്വാലിഖാനി, ഇമാം അബൂബകര്‍ ശഹാരി, അബൂ സുലൈമാന്‍ അസ്സുബൈരി തുടങ്ങിയവരില്‍ നിന്നായി പഠനം പൂര്‍ത്തിയാക്കി.ഉസ്താദുമാരില്‍ നിന്ന് നേടിയെടുത്ത ആത്മീയതയും, ജ്ഞാനവും കൈവിളക്കാക്കി ദീനീസേവനത്തില്‍ സജീവമായി. എണ്ണമറ്റ ശിഷ്യസമ്പത്ത്അദ്ദേഹത്തിനുണ്ടായി.

ഫിഖ്ഹില്‍ ഇമാം റാഫിഈയുടെ വ്യക്തിമുദ്ര പതിഞ്ഞപോലെ ഇതരവിഷയങ്ങളിലും തന്റേതായ സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. തഫ്‌സീറും ഹദീസും സൂക്ഷ്മമായി കൈകാര്യം ചെയ്യാനുള്ള ശേഷി ഏറെ മികവാര്‍ന്നതായിരുന്നു. സ്വദേശമായ ഖസ്‌വീനില്‍ തഫ്‌സീര്‍, ഹദീസ് അധ്യാപനത്തിന് മാത്രമായി പ്രത്യേക സദസ്സ് സംഘടിപ്പിച്ചിരുന്നു.

ഇബ്‌നു സ്വലാഹ് (റ) പറയുന്നു: 'ഇമാം റാഫിഈ(റ)യെ പോലെ അനറബി നാട്ടില്‍ ഞാന്‍ ഒരാളെയും കണ്ടിട്ടില്ലെന്ന് എനിക്ക് തോന്നുന്നു.' വൈജ്ഞാനിക ലോകത്തെ വലിയ വിസ്മയമായി നില്‍ക്കുമ്പോഴും ആത്മീയാനുഭൂതിയില്‍ വലയം പ്രാപിച്ച ഇമാമിന് വലിയ കറാമത്തുകളുണ്ടായിരുന്നുവെന്ന് ഇമാം നവവി(റ) രേഖപ്പെടുത്തുന്നു.

ഇമാം ശാഫിഈ(റ)യുടെയും ഇമാം റാഫിഈ(റ)യുടെയും ഇടയില്‍ 400 വര്‍ഷത്തെ കാലദൈര്‍ഘ്യമുണ്ട്. ഈ കാലയളവില്‍ മദ്ഹബിനകത്ത് പലനിലക്കുള്ള അഭിപ്രായ വൈജാത്യങ്ങളും ഉടലെടുത്തിരുന്നു. അങ്ങനെയിരിക്കെയാണ് ഏഴാം നൂറ്റാണ്ടില്‍ ഇമാം റാഫിഈ(റ)യില്‍ ശാഫിഈ മദ്ഹബിന്റെ സേവനദൗത്യം എത്തിച്ചേരുന്നത്. അദ്ദേഹം അക്കാലത്തുണ്ടായിരുന്ന സര്‍വ അഭിപ്രായ വ്യത്യാസങ്ങളും കണ്ടെത്തി പരിശോധിച്ച് പ്രസിദ്ധമായ അദ്ദേഹത്തിന്റെ മൂന്നു കൃതികളില്‍ ഉള്‍ക്കൊള്ളിച്ചു.

ഫിഖ്ഹിലെ ഗസാലിയന്‍ സരണി ഇമാമിനെ ഏറെ സ്വാധീനിച്ചു. ഗ്രന്ഥരചനാ മേഖലയില്‍ ഇമാം ഗസ്സാലി(റ)യുടെ വജീസിനെയാണ് ഇമാം റാഫിഈ(റ) സമീപിച്ചത്. പില്‍ക്കാലത്ത് കര്‍മശാസ്ത്രരംഗത്ത് ഉണ്ടായ പഠനങ്ങളൊക്കെ ഇമാം റാഫിഈ തുടങ്ങിവച്ച ശൈലികളെ തുടര്‍ന്ന് കൊണ്ടാണ് എന്നതാണ് യാഥാര്‍ഥ്യം.

ഇമാം ശാഫിഈ (റ) ഇരുനൂറോളം ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. അല്‍ ഉമ്മ്, മുഖ്തസറുല്‍ മുസ്‌നി, മുഖ്തസറുല്‍ ബുവൈത്വി, അല്‍ ഇംലാഅ് എന്നീ നാലു ഗ്രന്ഥങ്ങളാണ് ശാഫിഈ മദ്ഹബിന്റെ അടിസ്ഥാനം. ഈ ചതുര്‍ഗ്രന്ഥങ്ങളെ 'നിഹായതുല്‍ മത്വ്‌ലബ് ബി ദിറാസതില്‍ മദ്ഹബ്'എന്ന 30 വാള്യങ്ങളുള്ള ബ്രഹദ് ഗ്രന്ഥത്തില്‍ ഇമാമുല്‍ ഹറമൈനി(റ) സംക്ഷേപിച്ചു. അവിടുത്തെ ശിഷ്യന്‍ ഇമാം ഗസ്സാലി(റ) ഇത് ബസ്വീത് എന്ന ഗ്രന്ഥത്തില്‍ ചുരുക്കിയെടുക്കുകയും പിന്നീട് വസീത്വായും വസീത്വിനെ വജീസായും ഇതിനെ ഖുലാസ്വയായും ചുരുക്കി എഴുതുകയും ചെയ്തു. വജീസില്‍ രചനയുടെ പ്രധാന രണ്ടു രീതികളായ ഇഖ്തിസ്വാറും ശറഹും ഇമാം റാഫിഈ (റ) നിര്‍വഹിച്ചിട്ടുണ്ട്. ഇമാം(റ) വജീസിനെ മുഹര്‍റര്‍ എന്ന പേരില്‍ സംക്ഷേപിക്കുകയും ചെറുതും വലുതുമായ രണ്ട് ശറഹുകള്‍ രചിക്കുകയും ചെയ്തു. വജീസിന്റെ ശറഹുകളില്‍ ലഭ്യമായ വളരെ ബൃഹത്തായ ശറഹാണ് ഇമാം റാഫിഈ(റ)യുടെ ശറഹുല്‍ കബീര്‍. പത്തിലേറെ വാള്യങ്ങളുള്ള ഈ ശറഹിനെ ഇമാം നവവി(റ) അടക്കം നിരവധി പണ്ഡിതന്മാര്‍ മുഖ്തസ്വറുകള്‍ രചിച്ചിട്ടുണ്ട്. റൗദ എന്ന പേരിലാണ് ഇമാം നവവി(റ)യുടെ മുഖ്തസ്വര്‍ അറിയപ്പെടുന്നത്.

നമ്മുടെ പണ്ഡിതര്‍ മസ്അല തീര്‍പ്പിനുപയോഗിക്കുന്ന തുഹ്ഫ, നിഹായ, മുഗ്‌നി എന്നീ പ്രധാന ഗ്രന്ഥങ്ങള്‍ ഇമാം നവവിയുടെ മിന്‍ഹാജുത്വാലിബിന്റെ വ്യാഖ്യാനങ്ങളാണ്. മിന്‍ഹാജ് ഇമാം റാഫി(റ)യുടെ അല്‍ മുഹര്‍ററിന്റെ സംക്ഷേപവും. അല്‍ മുഹര്‍റര്‍ ഇമാം ഗസ്സാലിയുടെ വജീസിന്റെ ചുരുക്കെഴുത്തുമാണ്.

കര്‍മശാസ്ത്രത്തിന്റെ രണ്ടു ശൈലികളായി ഇമാം റാഫിഈ(റ)യും ഇമാം നവവി(റ)യും അറിയപ്പെടുമ്പോഴും അവര്‍ സമകാലികരായിരുന്നില്ല. ഇമാം റാഫിഈ(റ) വഫാത്തായി ഏകദേശം ഏഴ് വര്‍ഷം കഴിഞ്ഞാണ് ഇമാം നവവി (റ) ജനിക്കുന്നത്. ഏഴാംനൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ഹിജ്‌റ 623 (എ.ഡി 1226)ലാണ് ഇമാം റാഫിഈ (റ)യുടെ വഫാത്ത്. സ്വദേശമായ ഖസ്‌വീനില്‍ തന്നെയാണ് ഖബറടക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  12 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  12 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  12 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  12 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  12 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  12 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  12 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  12 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  12 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  12 days ago