വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തിനശിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി
ബോവിക്കാനം: വീട്ടുമുറ്റത്തെ ഷെഡ്ഡില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ ദുരുഹ സഹചര്യത്തില്‍ കത്തി നശിച്ച നശിച്ച സംഭവത്തില്‍ ആദൂര്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നേകാലോടെയാണ് ബാവിക്കര അമ്മങ്കല്ലിലെ ടി.നാരായണന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ട് സ്കൂട്ടറുകളും ഒരു ബൈക്കുമാണ് കത്തി നശിച്ചത്.
ബാവിക്കരയിലെ സജിന്റെ ബൈക്കും അമ്മങ്കല്ലിലെ ടി. ശശിധരന്, കുമാരന് എന്നിവരുടെ സ്കൂട്ടറുകളുമാണ് കത്തിയത്. സമീപത്തെ വീടുകളിലേക്ക് റോഡില്ലാത്തതിനാല്‍ വാഹനങ്ങള്‍ നാരായണന്റെ വീട്ടില്‍ നിര്‍ത്തിയിടുകയാണ് പതിവ്.
കഴിഞ്ഞ ദിവസം ആറു വാഹനങ്ങളാണ് ഇവിടെ നിര്‍ത്തിയിട്ടിരുന്നത്. സജിന്റെ ബൈക്കിനാണ് ആദ്യം തീവെച്ചതെന്നാണ് സംശയിക്കുന്നത്.പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ച് മറ്റു വാഹനങ്ങളിലേക്കും വീട്ടിലേക്കും തീപടരുകയായിരുന്നു.
നാരായണന്റെ വീടിന്റെ ജനലും ടോയ്ലറ്റും 50 കിലോയോളം അടക്കയും കത്തിനശിച്ചു. ബൈക്ക് പൂര്‍ണ്ണമായും മറ്റു വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. സമീപത്ത് നിര്‍ത്തിയിരുന്ന ശ്രിജേഷിന്റെ കാറിനും നിസാര കേടുപാട് പറ്റി. മോട്ടോര്‍ സൈക്കിന്റെ പെട്രോള്‍ ടാങ്ക് പൊട്ടുന്ന ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ ബഹളം വച്ചതോടെ ഓടിക്കുടിയ പരിസരവാസികളാണ് മോട്ടോറില്‍ നിന്നും വെള്ളം ചീറ്റി തീയണച്ചത്.വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അതിനിടെ തീപ്പിടിത്തത്തിന് പിന്നില്‍ സജിനോടുള്ള വ്യക്തിവൈരാഗ്യമാവാം എന്നാണ് സംശയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."