റബര്‍ ഹര്‍ത്താല്‍ മെയ് 11 ന്: കര്‍ഷകര്‍ ടാപ്പിംഗ് നിര്‍ത്തിവയ്ക്കും
ചങ്ങനാശേരി: റബര്‍ കാര്‍ഷിക മേഖലയിലുണ്ടായിരിക്കുന്ന പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് മെയ് 11 ന് റബര്‍ ഹര്‍ത്താല്‍ നടത്തുവാനും റബര്‍ ബോര്‍ഡിലേക്ക് മാര്‍ച്ച് നടത്തുവാനും റബര്‍ കര്‍ഷകവേദി തീരുമാനിച്ചു. റബര്‍ ഹര്‍ത്താലില്‍ കര്‍ഷകര്‍ ടാപ്പിംഗ് നിര്‍ത്തിവയ്ക്കും. കര്‍ഷകര്‍ കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട ജോലികളില്‍ നിന്നും മാറിനില്‍ക്കും.
റബര്‍ ഉത്തേജകഫണ്ട് 300 രൂപയാക്കുക, സ്വാഭാവിക റബര്‍ ഇറക്കുമതി നിരോധിക്കുക, ചിരട്ടപ്പാല്‍ ഇറക്കുമതി നീക്കത്തില്‍ നിന്നും പിന്‍മാറുക, റബറിനെ കാര്‍ഷിക ഉല്‍പ്പന്നമായി പ്രഖ്യാപിക്കുക, റബര്‍ ബോര്‍ഡിനെ സംരക്ഷിക്കു, പുതുകൃഷി ആവര്‍ത്തനകൃഷി കുടിശിഖ വിതരണം ചെയ്യുകയും തുക ഹെക്ടറിന് ഒരു ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കുകയും ചെയ്യുക, കര്‍ഷക പെന്‍ഷന്‍ കുടിശിഖ വിതരണം ചെയ്യുക, കര്‍ഷകാഭിമുഖ്യ റബര്‍ നയം രൂപീകരിക്കുക, റബറിന്റെ ജി.എസ്.ടി. കുറയ്ക്കുക തുടങ്ങി 15 ഇന ആവശ്യങ്ങള്‍ ഉയര്‍ത്തികൊണ്ടാണ് റബര്‍ ഹര്‍ത്താല്‍ സംഘടിപ്പിച്ചിരിക്കുന്നത്.
റബര്‍ കര്‍ഷകര്‍,റബര്‍ ഉല്‍പാദക സംഘങ്ങള്‍,റബര്‍ വ്യാപാരികള്‍ എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് വി.ജെ.ലാലി അധ്യക്ഷനായി. ബാബു കുട്ടന്‍ചിറ, വി.കെ.സുഗതന്‍, ശാന്തമ്മ വര്‍ഗീസ്, ലീലാമ്മ കൂവക്കാട്, കൊച്ചുമോന്‍ കൊല്ലറാട്ട്, സുരേഷ് ബാബു ജി, മാത്തുക്കുട്ടി മൂലയില്‍, മോന്‍സി ജോസഫ്, ജോര്‍ജുകുട്ടി മുക്കം, പി.ഡി.വര്‍ഗീസ്, ആന്റണി ഇലവുംമൂുട്ടില്‍, സി.വി.തോമസുകുട്ടി, കെ.എ. ജോര്‍ജ്, മാത്യു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
റബര്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടതല്ലാതെ ഒരു മേഖലയെയും ഹര്‍ത്താല്‍ ബാധിക്കില്ല.ഹര്‍ത്താല്‍ സംബന്ധിച്ച് വിവിധ കര്‍ഷകസംഘടനകളുടെയും റബര്‍ ഉല്‍പാദക സംഘങ്ങളുടെയും റബര്‍ മേഖലയിലെ ജനപ്രതിനിധികളുടെയും യോഗം മെയ് എട്ടിന് അഞ്ചുമണിക്ക് മുന്‍സിപ്പല്‍ മിനി ടൗണ്‍ ഹാളില്‍ ചേരുന്നതാണെന്ന് സെക്രട്ടറി ബാബു കുട്ടന്‍ചിറ അറിയിച്ചു.കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകവേദി പ്രസിഡന്റ് വി.ജെ.ലാലി മെയ് നാലാംവാരം 24 മണിക്കൂര്‍ ഉപവാസം നടത്തുന്നതിനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."