അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ അയല്‍വാസി അറസ്റ്റില്‍
ധന്‍ബാദ്: ഝാര്‍ഖണ്ഡില്‍ അഞ്ച് വയസ്സുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ അയല്‍വാസിയും സഹോദരന്റെ സുഹൃത്തുമായ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഝാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലാണ് പീഡനത്തിനിരയായി പിഞ്ചുകുഞ്ഞ് കൊല്ലപ്പെട്ടത്.
സമീപത്ത് നടന്ന ഒരു കല്യാണ ചടങ്ങിനായി പെണ്‍കുട്ടിയെ ഇയാള്‍ കൂട്ടിക്കൊണ്ട് പോയിരുന്നു. എന്നാല്‍ തിരികെ വരുന്ന സമയത്ത് ഇയാള്‍ക്കൊപ്പം കുട്ടി ഉണ്ടായിരുന്നില്ല.
പെണ്‍കുട്ടിയെ കാണാനില്ലെന്നു പറഞ്ഞ് കുടുംബം പൊലിസില്‍ ശനിയാഴ്ച പരാതി നല്‍കിയിരുന്നു. തെരച്ചില്‍ നടത്തുന്നതിനിടെ പെണ്‍കുട്ടിയുടെ വീടിന് ഒരു കിലോമീറ്റര്‍ അപ്പുറത്തായി മൃതശരീരം കണ്ടെത്തുകയായിരുന്നുവെന്ന് പൊലിസ് വ്യക്തമാക്കി.
കുറ്റവാളിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിന് വിട്ടതായി പൊലിസ് പറഞ്ഞു. ഇയാള്‍ കുറ്റം സമ്മതിച്ചതായും പൊലിസ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."