മെയ് ദിനത്തില്‍ പാരിസില്‍ സമൂഹ മാധ്യമങ്ങള്‍ വഴി ആഹ്വാനം ചെയ്ത് കലാപം: നിരവധി നാശനഷ്ടം; 200 പേര് അറസ്റ്റില്‍
പാരിസ്: ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസില്‍ മെയ് ദിനത്തിലുണ്ടായ കലാപത്തില്‍ നിരവധി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
സമൂഹ മാധ്യമങ്ങള്‍ വഴി ആഹ്വാനം ചെയ്ത നടത്തിയ കലാപത്തില്‍ മുഖമൂടി ധരിച്ചെത്തിയ 1200ല്‍ അധികം പേര് തെരുവുകളില്‍ അഴിഞ്ഞാടി.
കലാപകാരികള്‍ കടകള്‍ അടിച്ചു തകര്‍ക്കുകയും റോഡുകളില്‍ തീയിടുകയും ചെയ്തു. നിരവധി വാഹനങ്ങള്‍ കത്തിച്ചു. കലാപം രൂക്ഷമായതോടെ പൊലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് 200 പേരെ അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബ്ലാക് ബോക്സ് എന്ന സംഘടനയില്‍പ്പെട്ടവരാണ് അറസ്റ്റിലായവരിലേറെയും.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ തൊഴില്‍ പരിഷ്കാരങ്ങള്‍ക്കെതിരെ നടന്ന റാലിയിലേക്ക് ബ്ളാക് ബോക്സ് അംഗങ്ങള്‍ നുഴഞ്ഞു കയറുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്.
1968 നു ശേഷം ഇത്രയും രൂക്ഷമായ കലാപം ആദ്യമായാണ് ഉണ്ടാകുന്നതെന്നു ദ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."