HOME
DETAILS

പദ്ധതി പ്രദേശങ്ങളില്‍ കനത്ത മഴ; അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു

  
backup
June 20 2016 | 03:06 AM

%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a8

തൊടുപുഴ: കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിന്റെ സൂചന നല്‍കിക്കൊണ്ട് പദ്ധതി പ്രദേശങ്ങളില്‍ കനത്ത മഴ. ഇതേത്തുടര്‍ന്ന് അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. അതേസമയം ഒരുകാലത്ത് സംസ്ഥാനത്ത് അതിശക്തമായ മഴ ലഭിച്ചിരുന്ന മൂന്നാര്‍ മേഖലയില്‍ കാര്യമായ മഴയില്ലാതെ തുടരുന്നത് മാറിയ കാലാവസ്ഥാ വ്യതിയാനങ്ങളിലേക്കു വിരല്‍ചൂണ്ടുന്നു.

ലോവര്‍ പെരിയാറിന്റെ വൃഷ്ടിപ്രദേശത്താണ് കൂടുതല്‍ മഴ ലഭിച്ചത് 17.7 സെ.മീ. ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ ഇടുക്കിയുടെ വൃഷ്ടിപ്രദേശത്ത് 7.46 സെ. മീ. മഴ ലഭിച്ചു. 14.537 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഒഴുകിയെത്തി. ഇടുക്കിയുടെ ഡൈവേര്‍ഷന്‍ പദ്ധതികള്‍ സജീവമാകുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങി.

മറ്റ് പദ്ധതി പ്രദേശങ്ങളില്‍ ഇന്നലെ ലഭിച്ച മഴയുടെ കണക്ക് ഇങ്ങനെയാണ്. പമ്പ 3 സെ.മീ, കുറ്റ്യാടി 6.2, നേര്യമംഗലം 5.75, പൊരിങ്ങല്‍കുത്ത് 0.95, കക്കി 3.1, ഷോളയാര്‍ 1.5, ഇടമലയാര്‍ 4.02, മാട്ടുപ്പെട്ടി 3.8, പൊന്മുടി 1.5 സെ.മീ. ജലവൈദ്യുതി ഉത്പ്പാദനം ഇന്നലെയും കുറഞ്ഞ നിരക്കിലായിരുന്നു. 12.4162 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ഉത്പ്പാദനം. ഇടുക്കി പദ്ധതിയിലെ ഉത്പ്പാദനം 2.987 ദശലക്ഷം യൂനിറ്റിലേക്ക് കുറച്ചു. 58.749 ദശലക്ഷം യൂനിറ്റായിരുന്നു സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപഭോഗം. 45.61 ദശലക്ഷം യൂനിറ്റ് പുറത്തുനിന്നും എത്തിച്ചു.

മൂന്നാറില്‍ ക്രമാതീതമായി മഴ കുറയുന്നത് കാലാവസ്ഥയെക്കുറിച്ച് ആശങ്കയുയര്‍ത്തുന്നു. ജൂണ്‍ പാതിവഴി പിന്നിട്ടിട്ടും ഇവിടെ മഴയുടെ വരവ് ശക്തിപ്രാപിച്ചിട്ടില്ല.
അതേസമയം മുന്‍വര്‍ഷങ്ങളില്‍ ജൂണ്‍ രണ്ടാമത്തെ ആഴ്ചയോടെ മഴ ശക്തമാകുകയും തോടുകളിലും പുഴകളിലുമെല്ലാം നീരൊഴുക്ക് ശക്തിപ്രാപിക്കുകയും ചെയ്തിരുന്നു. മൂന്നാര്‍ മേഖലയില്‍ മഴയില്ലാത്തത് പള്ളിവാസല്‍ പവര്‍ ഹൗസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും.

ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ മൂന്നാറില്‍ ശരാശരി 420, 583, 364 മില്ലീമീറ്റര്‍ മഴയാണ് ലഭിക്കുന്നത്. ജൂണില്‍ ഒരു ദിവസം ശരാശരി 16.54 സെ മീ മഴയാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ നാലിലൊന്നുപോലും ലഭിച്ചിട്ടില്ല.

കര്‍ക്കിടകത്തിലാണ് ഏറ്റവുംകൂടുതല്‍ മഴ ദിവസവും ലഭിക്കുന്നത്. ഈദിവസങ്ങളില്‍ 22.95 സെ മീ മഴയാണ് സാധാരണയായി ലഭിക്കുന്നത്. ജൂണ്‍ മധ്യത്തോടെ മുതിരപ്പുഴ നിറഞ്ഞൊഴുകുമായിരുന്നുവെങ്കിലും ഇത്തവണ പുഴയുടെ ഒഴുക്ക് നൂല്‍ വണ്ണത്തിലാണ്.

മുതിരപ്പുഴയുടെ ഒഴുക്ക് ദുര്‍ബലമായതോടെ മൂന്നാര്‍ ഹെഡ്‌വര്‍ക്‌സ് ഡാമില്‍നിന്നും പള്ളിവാസലിലേക്കുള്ള ഒഴുക്കു നിലച്ച നിലയിലാണ്. പരിസ്ഥിതിക്ക് അനുകൂലമല്ലാത്ത നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് മൂന്നാറിന്റെ കാലാവസ്ഥയെ തകിടം മറിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  an hour ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  9 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  10 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  10 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  10 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  11 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  11 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  11 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  11 hours ago