ഗാര്‍ഹിക പീഡനം: 33 വനിതകള്‍ക്ക് പതിനേഴര ലക്ഷം രൂപയുടെ സഹായത്തിന് ശുപാര്‍ശ
കോഴിക്കോട്: ഗാര്‍ഹികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട സ്ത്രീയുടെ കുട്ടിക്ക് പഠനച്ചെലവിനായി ഒരു ലക്ഷം രൂപ ഉള്‍പ്പെടെ ഗാര്‍ഹിക പീഡിതരായ 33 വനിതകള്‍ക്ക് പതിനേഴര ലക്ഷം രൂപയുടെ സഹായത്തിന് ഗാര്‍ഹികാതിക്രമങ്ങളില്‍നിന്നു വനിതകളെ സംരക്ഷിക്കുന്ന നിയമം 2005 നടപ്പിലാക്കുന്നത് വിലയിരുത്താനായുള്ള ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി ശുപാര്‍ശ ചെയ്തു. ഗാര്‍ഹികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവരെ സാമ്പത്തികമായും സാമൂഹികമായും ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളില്‍ ഇത്തരം വനിതകള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട്. കൂടാതെ സ്ത്രീ സംരക്ഷണ നിയമങ്ങളെക്കുറിച്ചും വനിതകള്‍ക്ക് സാമൂഹ്യ നീതി വകുപ്പ് വഴിയും ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റി വഴിയും സൗജന്യ നിയമസഹായം ലഭ്യമാകുന്നതിനെക്കുറിച്ചും വ്യാപക പ്രചാരണം നല്‍കണമെന്നും യോഗം നിര്‍ദേശിച്ചു.എ.ഡി.എം ടി. ജനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സുജാത മനയ്ക്കല്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സി കവിത, ജില്ലാ വനിതാക്ഷേമ ഓഫിസര്‍ വി.കെ ശ്രീലത, മേഖലാ സ്ത്രീധന നിരോധന ഓഫിസര്‍ എസ്. സാദിഖ്, വനിതാ പ്രൊട്ടക്ഷന്‍ ഓഫിസര്‍ ഡോ.എ.കെ ലിന്‍സി, ക്ഷേമ സ്ഥാപന സൂപ്രണ്ടുമാര്‍, പൊലിസ് പ്രതിനിധി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."