കേന്ദ്ര തൊഴില്‍ നിയമ ഭേദഗതി പിന്‍വലിക്കണം: സുപ്രഭാതം ജേണലിസ്റ്റ് യൂനിയന്‍
കോഴിക്കോട്: രാജ്യത്തെ തൊഴില്‍മേഖലയെ അടിമുടി ബാധിക്കുന്ന കേന്ദ്ര തൊഴില്‍ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് സുപ്രഭാതം ജേണലിസ്റ്റ് യൂനിയന്‍ (കെ.യു.ഡബ്ല്യു.ജെ) വാര്‍ഷിക ജനറല്‍ബോഡിയോഗം ആവശ്യപ്പെട്ടു. തൊഴില്മാരണ നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കെ.യു.ഡബ്ല്യു.ജെ സെക്രട്ടറി ശ്രീകല പ്രഭാകര്‍, മുന്‍ ജനറല്‍ സെക്രട്ടറി സി.ആര് രാമചന്ദ്രന് തുടങ്ങിയവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. കാലിക്കറ്റ് പ്രസ്ക്ലബില്‍ നടന്ന യോഗം കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി പി. വിപുല്‍നാഥ് മുഖ്യ പ്രഭാഷണം നടത്തി. യൂനിയന്‍ പ്രസിഡന്റ് ജലീല്‍ അരൂക്കുറ്റി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഇ.പി മുഹമ്മദ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ സുരേഷ് മമ്പള്ളി അനുശോചന പ്രമേയവും ടി.കെ ജോഷി സംഘടനാപ്രമേയവും അവതരിപ്പിച്ചു.ഭാരവാഹികള്‍: ജലീല്‍ അരൂക്കുറ്റി (പ്രസിഡന്റ്), വി. അബ്ദുല്‍മജീദ്, ടി.വി ലൈല (വൈസ് പ്രസിഡന്റുമാര്‍), ഇ.പി മുഹമ്മദ് (ജനറല്‍ സെക്രട്ടറി), ടി.കെ ജോഷി, എന്‍.വി മഹേഷ്ബാബു (ജോ. സെക്രട്ടറിമാര്‍), സുരേഷ് മമ്പള്ളി (ട്രഷറര്‍), അഷ്റഫ് ചേരാപുരം, കെ. ഗിരീഷ്കുമാര്‍, ഫൈസല്‍ കോങ്ങാട്, കെ. ജംഷാദ്, സിയാദ് താഴത്ത്, സി.പി സുബൈര്‍ (നിര്‍വാഹക സമിതി അംഗങ്ങള്‍), ശഫീഖ് പന്നൂര്, ഷിജിത്ത് കാട്ടൂര്‍, കെ.എം സഹദുല്ല, പി.വി.എസ് ശിഹാബ്, അന്‍സാര്‍ മുഹമ്മദ് (യൂനിറ്റ് കണ്‍വീനര്‍മാര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."