സി.ഐ.എയെ പ്രതിരോധിക്കാന്‍ കമ്പനികളുമായി സഹകരിക്കും- അസാന്‍ജ്
വാഷിങ്ടണ്‍: അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എയെ പ്രതിരോധിക്കാന്‍ ടെക് കമ്പനികളുമായി സഹകരിക്കുമെന്ന് വിക്കി ലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച്. 'ഞങ്ങള്‍ അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഞങ്ങളുടെ കയ്യിലുള്ള ചില രഹസ്യ സാങ്കേതിക വിവരങ്ങള്‍ കമ്പനികള്‍ക്ക് കൈമാറും. ചോര്‍ത്തല്‍ നിര്‍ത്തലാക്കാന്‍ വേണ്ടിയാണിത'്.
തങ്ങളുടെ ഉപകരണങ്ങള്‍ ഹാക്ക് ചെയ്യപ്പെടുന്നതില്‍ നിന്ന് സംരക്ഷിക്കാനാഗ്രഹിക്കുന്ന കമ്പനികളുമായാണ് സഹകരിക്കുന്നതെന്ന് ഓണ്‍ലൈന്‍ പത്രസമ്മേളനത്തിനിടെ അസാന്‍ജ് വ്യക്തമാക്കി.
മൊബൈല്‍ ഉള്‍പെടെയുള്ള സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിച്ച് സിഐഎ നടത്തുന്ന ചോര്‍ത്തല്‍ രീതികളെപ്പറ്റിയുള്ള വിവരങ്ങള്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് വികികലീക്സ് പുറത്തുവിട്ടിരുന്നു.
ഇതിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞ് ചില കമ്പനികള്‍ സമീപിച്ചതായും അസാഞ്ച് പറഞ്ഞു.
ടെക് കമ്പനികള്‍ തങ്ങളുടെ ഉല്പന്നങ്ങള് ചോര്‍ത്തലിന് ഉപയോഗിക്കാന്‍ പറ്റാത്ത രീതിയില്‍ മാറ്റിയതിനുശേഷമാണ് വിവരങ്ങള്‍ മുഴുവനായും പുറത്തുവിടുകയെന്ന് അദ്ദേഹം അറിയിച്ചു.അമേരിക്കന്‍ ചാരസംഘടന ചോര്‍ത്തിയ വിവരങ്ങളെല്ലാം ഒരേ സ്ഥലത്ത് തന്നെയാണ് സൂക്ഷിച്ചിരുന്നതെന്നും അസാഞ്ച് പറഞ്ഞു.
എന്നാല്‍ കഴിഞ്ഞദിവസം വിക്കി ലീക്സ് പുറത്തുവിട്ട വിവരങ്ങളേക്കുറിച്ച് സി.ഐ.എ പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."