റോഡുകള്‍ പൊളിക്കുന്നതിന് പുതിയ രീതികള്‍ അവലംബിക്കണം: മന്ത്രി ജി. സുധാകരന്
ഫറോക്ക്: റോഡുകള്‍ പൊളിക്കുന്നതിന് പുതിയ രീതി അവലംബിക്കണമെന്നും ഇതിനായി വാട്ടര്‍ അതോറിറ്റി കരാറുകാര്‍ പുതിയ യന്ത്രങ്ങള്‍ ഉപയോഗിക്കണമെന്നും പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് പറഞ്ഞു. നവീകരിച്ച മോഡേണ്‍ - കൊളത്തറ റോഡ്, ഫറോക്ക് - കരുവന്തിരുത്തി - ചാലിയം റോഡുകളുടെ ഉദ്ഘാടനവും ഫറോക്ക് ഓള്‍ഡ് എന്‍.എച്ച് റോഡ്, ബേപ്പൂര്‍ ഓള്‍ഡ് മിലിറ്ററി റോഡ് എന്നിവയുടെ നിര്‍മാണോദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വര്‍ഷം 50 റോഡുകളിലായി 900 സ്ഥലങ്ങളിലാണ് പൈപ്പിടുന്നതിനായി പൊളിക്കുന്നത്. 3000കോടിയലധികം രൂപയാണ് ഈ റോഡുകളുടെ നിര്‍മാണത്തിനായി മുടക്കുന്നത്. ഇങ്ങനെ റോഡുകള്‍ പൊളിക്കുന്നത് കരാറുകാര്‍ക്ക് അഴിമതി നടത്തനാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പി.ഡബ്ല്യു.ഡിയില്‍ വന്ന മാറ്റങ്ങള്‍ വാട്ടര്‍ അതോറിറ്റിയിലും വരുത്തണമെന്നും മന്ത്രി പറഞ്ഞു.
വി.കെ.സി മമ്മദ്കോയ എം.എല്‍.എ അധ്യക്ഷനായി. പി.ഡബ്ല്യു.ഡി റോഡ്സ് ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്. സിന്ധു റിപ്പോര്‍ട്ട അവതരിപ്പിച്ചു. ഫറോക്ക് നഗരസഭ ചെയര്‍പേഴ്സണ്‍ കെ. കമറുലൈല, കോഴിക്കോട് കോര്പറേഷന് സ്ഥിരംസമിതി അധ്യക്ഷന്‍ പി.സി രാജന്, കൗണ്‍സിലര്‍മാരായ മുല്ലവീട്ടില്‍ മൊയ്തീന്, എം. കുഞ്ഞാമുട്ടി, ചെരാല്‍ പ്രമീള, ശ്രീജ ഹരീഷ്, സൂപ്രണ്ടിങ് എഞ്ചിനീയര്‍ ഇ.ജി വിശ്വപ്രകാശ്, ബഷീര്‍ കുണ്ടായിത്തോട്. കെ.പി വെലായുധന്, പി. മോഹനന്, എയര്‍ലൈന്‍സ് അസീസ്, അബ്ദുള്‍ റഹിമാന്‍, വിനോദ്കുമാര്‍, എം.സി വിനുകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."