'ഫ്രെയിമി'ലെ കൃഷിയില്‍ വിളഞ്ഞതു നൂറുമേനി
നീലേശ്വരം: 'ഫ്രെയിമിലെ' കൃഷിയില്‍ വിളഞ്ഞതു നൂറുമേനി. കേരള ഫോട്ടോഗ്രാഫേഴ്സ് ആന്‍ഡ് വീഡിയോ ഗ്രാഫേഴ്സ് യൂനിയന്‍ (സി.ഐ.ടി.യു) നീലേശ്വരം ഏരിയാ കമ്മിറ്റി നടത്തിയ പച്ചക്കറി കൃഷിയിലാണു നൂറുമേനി വിളവു ലഭിച്ചത്.
നഗരത്തിനു നടുവില്‍ മെയിന്‍ ബസാറില്‍ റോഡരികിലുള്ള തരിശു സ്ഥലത്തായിരുന്നു ഇവര്‍ കൃഷിയിറക്കിയത്. കാമറ കഴുത്തില്‍ തൂക്കി നടന്നിരുന്ന ഫോട്ടോഗ്രാഫര്‍മാര്‍ തൂമ്പയും പൈപ്പുമൊക്കെയായി രാവിലെയും വൈകിട്ടും പച്ചക്കറി പരിപാലനത്തിനിറങ്ങുന്നതു കൗതുക കാഴ്ചയായിരുന്നു.
പാവയ്ക്ക, ചീര, വെണ്ട, തക്കാളി, വഴുതിന, പാവയ്ക്ക, മത്തന്‍, ചോളം, പയര്‍, നേന്ത്രവാഴ എന്നിവയായിരുന്നു കൃഷി ചെയ്തിരുന്നത്. ഹരിത കേരളം പദ്ധതിയുടെ ഭാഗമായാണു പച്ചക്കറി കൃഷി നടത്തിയത്. ചീര, വെണ്ട എന്നിവയുടെ വിളവെടുപ്പ് ഉദ്ഘാടനം നീലേശ്വരം കൃഷി ഓഫിസര്‍ കെ.ആര്. രേഷ്മ നിര്‍വഹിച്ചു.
കൗണ്‍സലര്‍മാരായ പി കുഞ്ഞികൃഷ്ണന്, പി ഭാര്‍ഗവി, കെ.പി.വി.യു ജില്ലാ സെക്രട്ടറി കനകാംബരന്, ഡോ.ഗണപതിഭട്ട്, സുരേഷ് കയ്യൂര്‍, കെ മോഹനന്, വേണു ഭാവന, പ്രിയേഷ്, സര്‍ഗം വിജയന്, മധുപാലായി, കെ.വി.സുരേഷ്കുമാര്‍, വേണുവര്മ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."