മക്കയില്‍ ആളുമാറി പിടിയിലായ മലയാളി ബാലന് മോചനം
ജിദ്ദ: ഉംറ കര്‍മത്തിനായി മക്കയിലെത്തി ആളുമാറി കസ്റ്റഡിയിലായ മലപ്പുറം സ്വദേശിയായ ബാലന് ഒടുവില്‍ മോചനം. തിരൂര്‍ സ്വദേശി ചോലയില്‍ മദ്ഹി റഹ്മാനാണ് മോചിതനായി നാട്ടിലേക്കു മടങ്ങിയത്. മക്കയില്‍ ഉംറ കര്‍മത്തിനിടെ മറ്റൊരാള്‍ പോക്കറ്റടിക്കാന്‍ നടത്തിയ ശ്രമം തടയുന്നതിനിടെയാണ് മദ്ഹി റഹ്മാന് ഹറം സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. റഹ്മാനാണ് പോക്കറ്റടിക്കാന്‍ തുനിഞ്ഞതെന്ന് തെറ്റിദ്ധരിച്ചായിരുന്നു അറസ്റ്റ് ചെയ്തത്.
തുടര്‍ന്ന് ബന്ധുക്കള്‍ വിവരം ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുല്‍ ജനറല്‍ നൂര്‍ മുഹമ്മദ് റഹ്മാന് ഷേഖ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരോട് കുട്ടിയെ പാര്‍പ്പിച്ച ജയില്‍ കണ്ടെത്താന്‍ ആവശ്യപ്പെടുകയും ഒടുവില്‍ കണ്ടെത്തുകയും ചെയ്തു.
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് സഊദി വിദേശകാര്യ മന്ത്രാലയവുമായും കേസ് പരിഗണിക്കുന്ന ന്യായാധിപനെയും ബന്ധപ്പെട്ട് ബാലന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തുകയും മോചിതനാക്കുകയും ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."