സിമന്റ് വിലവര്‍ധന; സര്‍ക്കാര്‍ ഇടപെടണം: ലെന്‍സ്‌ഫെഡ്
കണ്ണൂര്‍: സിമന്റിന്റെ വില അനിയന്ത്രിതമായി വര്‍ധിപ്പിക്കുന്ന സിമന്റ് കമ്പനികള്‍ക്കെതിരേ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ നിര്‍മാണ മേഖല സ്തംഭനത്തിലേക്ക് പോകുമെന്ന് ലെന്‍സ് ഫെഡ് ഭാരവാഹികള്‍. സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അധിക നികുതിയും പിന്‍വലിക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു.
നോട്ട് നിരോധനവും ഖനന മേഖലയിലെ പ്രശ്‌നങ്ങളും മൂലം നിര്‍മാണ മേഖല പൊതുവേ നിര്‍ജീവമായ സമയത്ത് സിമന്റിന്റെ വില 40 മുതല്‍ 50രൂപ വരെ വര്‍ധനവുണ്ടായിട്ടുണ്ട്. ആവശ്യമായ സിമന്റിന്റെ 25 ശതമാനം പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ് ഉല്‍പാദിപ്പിക്കുവാന്‍ കഴിഞ്ഞെങ്കില്‍ സ്വകാര്യ കമ്പനികളെ നിയന്ത്രിക്കാന്‍ കഴിയും.
ചെറുകിട നിര്‍മാണ മേഖലയും നിര്‍മാണത്തിലിരിക്കുന്ന പദ്ധതികളുടെ കരാര്‍ അടക്കമുള്ളവര്‍ പലരും പ്രതിസന്ധിയിലാണ്. അയല്‍ സംസ്ഥാനങ്ങളില്‍ കേരളത്തില്‍ കിട്ടുന്ന സിമന്റ് വിലയേക്കാള്‍ 100 രൂപയില്‍ കുറവിലാണ് ലഭിക്കുന്നത്. നമുക്കാവശ്യമായ സിമന്റിന്റെ 90 ശതമാനവും പുറത്തുനിന്ന് വരുന്നതിനാലാണ് കമ്പനികള്‍ കേരളത്തിലെ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത്. ഇതിനെതിരേ ഇന്നലെ വൈകിട്ട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പന്തം കൊളുത്തി പ്രകടനം നടത്തി പ്രതിഷേധിച്ചു. മേഖലയിലെ മറ്റു സംഘടനകളെയും സംഘടിപ്പിച്ചു നിര്‍മാണമേഖലയില്‍ ബന്ദടക്കമുള്ള സമരപരിപാടികള്‍ നടത്തുമെന്ന് പി.വി കനകരാജ്, ടി.സി.വി ദിനേശ് കുമാര്‍, എ.സി മധുസൂദനന്‍, പി.വി പ്രസീജ് കുമാര്‍, കെ. കമലാക്ഷന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."