ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വെള്ളാപ്പള്ളിയെ ഒപ്പം നിര്‍ത്താന്‍ കിണഞ്ഞ് പരിശ്രമിച്ച് ബി.ജെ.പി
തിരുവനന്തപുരം: ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിന്റെ വോട്ട് ഉറപ്പിക്കുന്നതിനും എസ്.എന്‍.ഡി.പി നേതൃത്വത്തെ ഒപ്പംനിര്‍ത്തുന്നതിനുമായി ചെങ്ങന്നൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ വെള്ളാപ്പള്ളി നടേശനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാന്‍ ബി.ജെ.പി നീക്കം തുടങ്ങി. ഇതോടെ ബി.ഡി.ജെ.എസുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്ന തോന്നല്‍ ജനിപ്പിക്കുന്നതിനാണ് ബി.ജെ.പിയുടെ ശ്രമം.
ബി.ഡി.ജെ.എസിന് വാഗ്ദാനം ചെയ്ത സ്ഥാനമാനങ്ങള്‍ ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിനുമുന്‍പ് നല്‍കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കിയിരുന്നു. പക്ഷേ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടും ബി.ഡി.ജെ.എസിനു കൊടുക്കാനുള്ളത് കൊടുക്കാന്‍ ബി.ജെ.പി കേന്ദ്രനേതൃത്വം ഇതുവരെ തയാറായിട്ടില്ല.
കേന്ദ്ര നേതൃത്വവുമായി നേരിട്ടുള്ള ഇടപാടിലാണ് ബി.ഡി.ജെ.എസ് എന്നതിനാല്‍തന്നെ സംസ്ഥാന നേതൃത്വത്തിന് അക്കാര്യത്തില്‍ ശക്തമായ തീരുമാനമെടുക്കുന്നതിനു സമ്മര്‍ദം ചെലുത്താന്‍പോലും കഴിയുന്നുമില്ല. അതേസമയം, ബി.ഡി.ജെ.എസ് ആകട്ടെ മുന്നണി വിട്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ്.
വാഗ്ദാനം ചെയ്ത സ്ഥാനങ്ങള്‍ ലഭിക്കുന്നതിന് മുന്നണിമാറ്റം ഉള്‍പ്പെടെയുള്ള പ്രചാരണ തന്ത്രങ്ങള്‍ ബി.ഡി.ജെ.എസും വെള്ളാപ്പള്ളി നേരിട്ടുതന്നെയും നടത്തിയിട്ടും കേന്ദ്രഭരണം അവസാനിക്കാറായിട്ടും അത് ലഭിക്കാത്തതില്‍ ബി.ഡി.ജെ.എസും വെള്ളാപ്പള്ളിയും ഖിന്നരാണ്. ഈ സാഹചര്യത്തില്‍ എസ്.എന്‍.ഡി.പിയേയും ബി.ഡി.ജെ.എസിനേയും ഒപ്പം നിര്‍ത്താനും അവര്‍ തങ്ങള്‍ക്കൊപ്പമാണെന്ന് ചെങ്ങന്നൂരിലെ വോട്ടര്‍മാരെ ബോധ്യപ്പെടുത്താനും എന്തെങ്കിലും ചെയ്‌തേ മതിയാകൂ എന്ന അവസ്ഥ ബി.ജെ.പിക്കുണ്ട്.
അതിനാണ് ചെങ്ങന്നൂര്‍ ടൗണില്‍ ഞായറാഴ്ച നടത്താന്‍ നിശ്ചയിച്ചിട്ടുള്ള തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യാന്‍ വെള്ളാപ്പള്ളി നടേശനെ കൊണ്ടുവരുന്നതിന് ബി.ജെ.പി ശ്രമം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."