നാല് പഞ്ചായത്തുകളെ മാതൃകാ പഞ്ചായത്തുകളായി തിരഞ്ഞെടുത്തു
കാസര്‍കോട്: 2021ഓടുകൂടി സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളും ഭക്ഷ്യസുരക്ഷാ പഞ്ചായത്തുകളാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ് ജില്ലയിലെ മംഗല്പാടി, മൊഗ്രാല്‍ പൂത്തൂര്‍, ഉദുമ, അജാനൂര്‍ പഞ്ചായത്തുകളെ മാതൃകാ പഞ്ചായത്തുകളായി തിരഞ്ഞെടുത്തു.
സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണ രീതികളെക്കുറിച്ചുള്ള അവബോധവും ഈ പഞ്ചായത്തുകളിലെ മുഴുവന്‍ ഭക്ഷണ ഉല്പാദന വിതരണ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ്, രജിസ്ട്രേഷന് എന്നിവ നടപ്പാക്കുക എന്നതുമാണ് പ്രഥമ ലക്ഷ്യം.
കുടിവെള്ള സ്രോതസുകള്‍, അങ്കണവാടികള്‍, സ്കൂളുകള്‍, ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന മുഴുവന്‍ സ്ഥാപനങ്ങളും പരിശോധിക്കുക കൂടാതെ പോസ്റ്ററുകള്‍, ബാനറുകള്‍, നോട്ടീസുകള്‍, സെമിനാറുകള്‍ എന്നിവയിലൂടെ സ്കൂളുകള്‍, കോളജുകള്‍, അങ്കണവാടികള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ തുടങ്ങി പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളിലേക്കും 'സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം' എന്ന ഭക്ഷ്യ സുരക്ഷാസന്ദേശം എത്തിക്കുക തുടങ്ങിയ പരിപാടികള്‍ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."