HOME
DETAILS
MAL
വിദ്യാര്‍ഥിയുടെ മര്‍ദനത്തില്‍ അധ്യാപകന് പരുക്ക്
backup
February 09 2019 | 06:02 AM
കാസര്‍കോട്: കോപ്പിയടിക്കുന്നത് ചോദ്യം ചെയ്ത ഹയര്‍സെക്കന്‍ഡറി അധ്യാപകനെ വിദ്യാര്‍ഥി മര്‍ദിച്ചതായി പരാതി. ചെമ്മനാട് ജമാ അത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് ടു അധ്യാപകന് ബോബി ജോര്‍ജിനാണ് മര്‍ദനമേറ്റത്. ആശുപത്രിയില്‍ എത്തിയ അധ്യാപകന്റ പിറകെ എത്തിയ വിദ്യാര്‍ഥിയുടെ പിതാവ് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. പി.ടി.എ കമ്മിറ്റിയും അധ്യാപകരും നേരിട്ട് എത്തി കാസര്‍കോട് ടൗണ്‍ പൊലിസില്‍ പരാതി നല്കി. നാട്ടുകാരും കര്‍ശന നടപടി എടുക്കണമെന്ന് പൊലിസ് സ്റ്റേഷനില്‍ എത്തി ആവശ്യപ്പെട്ടു. അധ്യാപകന്റെ മൊഴിയെടുത്ത ടൗണ്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജില്ലാ പൊലിസ് മേധാവി ഡോ. എ ശ്രീനിവാസ് ശക്തമായ നടപടി എടുക്കാന്‍ ടൗണ്‍ പൊലിസിന് നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."