വായു മലിനീകരണം: ഓരോ വര്‍ഷവും മരിക്കുന്നത് 70 ലക്ഷം പേര്
ജനീവ: വായു മലിനീകരണത്താല്‍ ഓരോ വര്‍ഷവും മരണപ്പെടുന്നത് 70 ലക്ഷം പേരാണെന്ന് ലോക ആരോഗ്യ സംഘടന(ഡബ്ല്യു.എച്ച്. ഒ). ലോകത്തിലെ 90 ശതമാനം ജനങ്ങളും ശ്വസിക്കുന്നത് മലിന വായുവാണെന്നും ദരിദ്ര രാജ്യങ്ങളില്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ശുദ്ധ വായും ലഭ്യത കുറഞ്ഞുവെന്നു ഡബ്ല്യു.എച്ച്.ഒ പുറത്തറിക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
വായു മലിനീകരണം എല്ലാവര്ക്കും ഭീഷണിയാണെങ്കിലും ദരിദ്ര രാജ്യങ്ങളിലെ ജനങ്ങളാണ് ഇതിന്റെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നതെന്ന് ഡബ്ല്യു.എച്ച്.ഒ തലവന്‍ ടെഡ്രോസ് അദാനം ഗെബ്രേസ്യൂസ് പറഞ്ഞു.
മലിനീകരണത്താല്‍ മരിക്കുന്നവരില്‍ ഭൂരിഭാഗവും ഏഷ്യ, ആഫ്രിക്ക രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. സ്ട്രോക്ക്, ഹൃദയ രോഗങ്ങള്‍, ശ്വാസകോശ അര്‍ബുധം തുടങ്ങിയ രോഗങ്ങളാണ് വായു മലിനീകരണത്താലുണ്ടാവുന്നത്.
പാചകത്തിനായി കരി പോലെയുള്ള മലിനീകരണ വായു ഉല്പാദിപ്പിക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നതിലൂടെ 38 ലക്ഷം പേരാണ് ഓരോ വര്‍ഷവും മരണപ്പെടുന്നതെന്നും ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് ഡബ്ല്യു.എച്ച്.ഒ റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."