അത്താണി-പുത്തന്‍തോട് ദുരന്ത വളവിന് ശാപമോക്ഷമാകുന്നു
നെടുമ്പാശ്ശേരി: പറവൂരില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡില്‍ അത്താണി പുത്തന്‍തോട് ദുരന്ത വളവിന് ശാപമോക്ഷമാകുന്നു. റോഡിലെ വളവ് നിവര്‍ത്താനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് സംസ്ഥാന ബജറ്റില്‍ ധനകാര്യ മന്ത്രി 1.70കോടി വകയിരുത്തിയതായി അന്‍വര്‍സാദത്ത് എം.എല്‍.എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഈ ഭാഗത്ത് നിരവധി ജീവനുകള്‍ പൊലിയുകയും, അപകടം നിത്യസംഭവമായി മാറുകയും ചെയ്തതോടെയാണ് അന്‍വര്‍സാദത്ത് എം.എല്‍.എ ഇടപ്പെട്ട് റോഡിന്റെ അവസ്ഥ ധനമന്ത്രി ഡോ.തോമസ് ഐക്കിനെ ബോധ്യപ്പെടുത്തിയത്.ഇതേതുടര്‍ന്നാണ് ടോക്കന്‍ പ്രൊവിഷനില്‍ ഉള്‍പ്പെടുത്തി ബജറ്റില്‍ തുക വകകൊള്ളിച്ചിട്ടുള്ളത്.
വളവ് നികത്തുന്നതിന് മുന്നോടിയായി ആവശ്യമായ സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിനും, പുറമ്പോക്ക് കണ്ടെത്തുന്നതിനും ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പ്, സര്‍വ്വെ ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച രാവിലെ പുത്തന്‍തോട് ഭാഗത്തെത്തും. അത്താണി-പറവൂര്‍ റൂട്ടില്‍ പലയിടങ്ങളിലും അപകട വളവുകളുണ്ടെങ്കിലും ചെങ്ങമനാട് പഞ്ചായത്തിലെ പുത്തന്‍തോട് വളവിലാണ് കൂടുതല്‍ ജീവനുകള്‍ പൊലിഞ്ഞത്. ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പ് ചെങ്ങമനാട്ടുള്ള സുഹൃത്തിന്റെ വീട്ടില്‍ ബൈക്കില്‍ വിവാഹത്തിനെത്തിയ അയ്യമ്പുഴ സ്വദേശിയും, പട്ടിമറ്റം സ്വദേശിയുമായ ഐ.റ്റി.സി വിദ്യാര്‍ഥികളുടെ ജീവനാണ് ഇവിടെ അവസാനമായി പൊലിഞ്ഞത്.'എസ് ' ആകൃതിയിലാണ് പുത്തന്‍തോട് വളവ് നിലവിലുള്ളത്.
ഇരുചക്ര വാഹനങ്ങളാണ് നിയന്ത്രണം വിട്ട് ഇവിടെ കുടതലായും അപകടത്തില്‍പ്പെടുന്നത്. റോഡിന്റെ വശങ്ങള്‍ ചില സ്വകാര്യവ്യക്തികള്‍ കയ്യേറി സ്വന്തം ഭൂമിയോട് ചേര്‍ത്തിരിക്കുന്നത് മൂലമാണ് പുത്തന്‍തോട് ഗ്യാസ് ഏജന്‍സിക്ക് സമീപത്തെ റോഡ് കുത്തനെയുള്ള വളവായി മാറിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഓരോ ദുരന്തമുണ്ടാകുമ്പോഴും നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തും.നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഒന്നര വര്‍ഷം മുമ്പ് എം.എല്‍.എ ഇടപെട്ട് സര്‍വ്വകക്ഷി യോഗം വിളിച്ച് ചേര്‍ത്ത് പുറമ്പോക്ക് കണ്ടത്തൊന്‍ സര്‍വ്വെ നടത്തിയെങ്കിലും ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം തുടര്‍ നടപടിയുണ്ടായില്ലെന്നാണ് ആരോപണം. അതിനിടെ സര്‍വ്വെ നടത്തിയ ഉദ്യോഗസ്ഥന്‍ അപകടത്തില്‍പ്പെടുകയും ചെയ്തു.
വീണ്ടും ജോലിയില്‍ പ്രവേശിച്ചപ്പോള്‍ സ്ഥലം മാറിപ്പോവുകയും ചെയ്തുവത്രെ. അതിനിടെ സര്‍വേയില്‍ വളവിന്റെ വടക്കെ ഭാഗത്ത് പുറമ്പോക്കില്ലെന്നും, തെക്ക് ഭാഗത്ത് അങ്ങിങ്ങായി മാത്രമാണ് കയ്യേറ്റം കണ്ടെത്താനായതെന്നും സര്‍വ്വെ അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ 1990ന് മുമ്പുള്ള റീസര്‍വ്വെ പ്രകാരം സര്‍വ്വെ നടത്തി കയ്യേറ്റം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അപകടരഹിതമായ സ്ഥിതിയില്‍ പുത്തന്‍തോട് വളവ് നികത്തി റോഡ് വികസപ്പിക്കുന്നതിന് ഏകദേശം 15 സെന്‍േറാളം ഭൂമി ഏറ്റെടുക്കേണ്ടി വരും. അക്വിസിഷനും, തുടര്‍ പ്രവൃത്തികള്‍ക്കുമാണ് പൊതുമരാമത്ത് വകുപ്പ് നല്‍കിയ എസ്റ്റിമേറ്റ് പ്രകാരം 1.70കോടി ബജറ്റില്‍ വകകൊള്ളിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."