ഇന്ത്യയുടെ 'കാണാതായ ചന്ദ്രയാനെ' നാസ കണ്ടെത്തി
വാഷിങ്ടണ്‍: ഇന്ത്യയുടെ ആദ്യ ചന്ദ്രയാന്‍ പേടകം ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നതായി നാസ കണ്ടെത്തി. 2008 ഒക്ടോബര്‍ 22ന് വിക്ഷേപിച്ച ചന്ദ്രയാന്‍ പേടകത്തിന് പത്തുമാസത്തെ ദൗത്യത്തിനുശേഷം 2009 മാര്‍ച്ച് 29 മുതല്‍ ഐ.എസ്.ആര്‍.ഒയുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. ഇന്റര്‍പ്ലാനെറ്ററി റഡാര്‍ സാങ്കേതികവിദ്യയിലൂടെയാണ് നാസ ചന്ദ്രയാന്‍-1 നെ കണ്ടെത്തിയത്.
രണ്ടുവര്‍ഷത്തെ ആയുസാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും പത്തു മാസത്തെ പ്രവര്‍ത്തനത്തിനുശേഷം ചന്ദ്രയാന്‍ ഒന്നുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ചന്ദ്രനിലെ ജലസാന്നിധ്യം വ്യക്തമായി തെളിയിച്ചത് ചന്ദ്രയാന്‍ ഒന്നിന്റെ പ്രവര്‍ത്തനത്തിലൂടെയായിരുന്നു.
ഭൂമിയില്‍ നിന്ന് 200 കിലോമീറ്റര്‍ ഉയരത്തിലായി ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നതായാണ് നാസയുടെ കണ്ടെത്തല്‍. ചന്ദ്രയാന്‍ പേടകത്തെ കണ്ടെത്തുന്നതിനായി ലോകത്തിലെ ഏറ്റവും മികച്ച റഡാര്‍ സംവിധാനമാണ് നാസ ഉപയോഗിച്ചത്.
ടെലസ്‌കോപ്പുകള്‍ ഉപയോഗിച്ച് കണ്ടെത്താന്‍ സാധ്യമല്ലാത്ത ഇത്തരം വസ്തുക്കളെ ഇന്റര്‍പ്ലാനെറ്ററി റഡാറിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്.
ചന്ദ്രയാന്‍ 1 അടക്കം ഭൂമിക്കും ചന്ദ്രനും ഇടയിലായി രണ്ടു വസ്തുക്കളെയാണ് നാസ കണ്ടെത്തിയത്. നാസയുടെ സ്വന്തം ഭ്രമണപഥമായ ലൂണാര്‍ റിക്കനൈസണ്‍സ് ഓര്‍ബിറ്റര്‍ (എല്‍.ആര്‍.ഒ) ആണ് മറ്റൊന്ന്. എല്‍.ആര്‍.ഒയെ കണ്ടെത്താന്‍ എളുപ്പമായിരുന്നെന്നും വളരെ ചെറിയ ചന്ദ്രയാനെ കണ്ടെത്തുക ശ്രമകരമായ ദൗത്യമായിരുന്നെന്നും നാസ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."