മന്ത്രിസഭാ വാര്‍ഷികം: ജില്ലാതല സ്വാഗത സംഘയോഗം നാളെ
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷം സംബന്ധിച്ച ജില്ലാതല സ്വാഗതസംഘ യോഗം നാളെ രാവിലെ 10 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
സഹകരണ, ടൂറിസം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷനാവുന്ന യോഗത്തില്‍ ജനപ്രതിനിധികള്‍, വിവിധ വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മന്ത്രി കടകംപള്ളി സുരേന്ദ്രന് മുഖ്യരക്ഷാധികാരിയായി കഴിഞ്ഞമാസം വിപുലമായ സംഘടാക സമിതി രൂപീകരിച്ചിരുന്നു. ഈ മാസം 18 ന് കഴക്കൂട്ടത്താണ് ജില്ലാതല ഉദ്ഘാടനം.
തുടര്‍ന്ന് 24 മുതല്‍ 30 വരെ വിവിധ സര്‍ക്കാര്‍ വകുപ്പുകളും കുടുംബശ്രീ ഉള്‍പ്പെടെയുള്ള മറ്റ് സ്ഥാപനങ്ങളും സംഘടിപ്പിക്കുന്ന മെഗാ പ്രദര്‍ശന വിപണന മേളയും നാടന്‍ ഭക്ഷണം ഉള്‍പ്പെടെ വിവിധ രുചികള്‍ നിറയുന്ന ഭക്ഷ്യമേളയും കനകക്കുന്നില്‍ സംഘടിപ്പിക്കും.
എല്ലാ വകുപ്പുകളിലെയും ജില്ലാതല ഉദ്യോഗസ്ഥരും മറ്റ് ബന്ധപ്പെട്ടവരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്ത്തികേയന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."