സഊദിയില്‍ അഴിമതി നിരീക്ഷിക്കാന്‍ നാല് വകുപ്പുകളുടെ സമിതി സംയുക്ത സമിതിക്ക് രൂപം നല്കി
റിയാദ്: സഊദിയില്‍ അഴിമതി തുടച്ചു നീക്കുകയെന്ന ലക്ഷ്യത്തോടെ സംയുക്ത സമിതിക്ക് രൂപം നല്കി. വാര്‍ത്താ വിതരണമന്ത്രാലയം, പൊതുനിയന്ത്രണ അതോറിറ്റി, അഴിമതി വിരുദ്ധ അന്വേഷണ സമിതി ഏജന്‍സികളും സംയുക്തമായി ഉള്‍പ്പെടുന്നതാണ് പുതിയ സമിതി. വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന സംശയ പ്രവര്‍ത്തികളും വ്യക്തികള്‍ക്കെതിരെയുള്ള അഴിമതി ആരോപണങ്ങളും അന്വേഷിക്കുകയാണ് സമിതിയുടെ ലക്ഷ്യം. ഇത് സംബന്ധമായി മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന ആരോപണങ്ങളും സമിതിയുടെ കീഴില്‍ പെടും.
സഊദിയില്‍ നിന്നും അഴിമതി തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ നേതൃത്വത്തി 2017 ല്‍ തുടങ്ങി വെച്ച അഴിമതി വിരുദ്ധ സമിതിയുടെ തുടര്‍ച്ചയായാണ് പുതിയ സമിതിക്ക് രൂപം നല്‍കിയത്. ഇത് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കിരീടാവകശിയുടെ കീഴില്‍ പ്രത്യേക അതോറിറ്റിയുണ്ട്.
അഴിമതിക്കാരെ ഒരു നിലയ്ക്കും വെച്ച് പൊറുപ്പിക്കില്ലെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രി സഭാ യോഗത്തില്‍ സഊദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവ് വ്യക്തമാക്കിയിരുന്നു. അഴിമതി തടയാനായി റിയാദില്‍ പുതിയ അഴിമതി വിരുദ്ധ സമിതി ഓഫിസും തുറന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."