HOME
DETAILS
MAL
ജിഷ വധക്കേസ്: പ്രതിയെ അയല്‍വാസി തിരിച്ചറിഞ്ഞു
backup
June 20 2016 | 11:06 AM
കൊച്ചി: പെരുമ്പാവൂര്‍ ജിഷ കൊലപാതകക്കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. കാക്കനാട്ടെ ജയിലില്‍ വച്ചുനടന്ന തിരിച്ചറിയല്‍ പരേഡിലാണ് ജിഷയുടെ അയല്‍വാസി തിരിച്ചറിഞ്ഞത്. സംഭവദിവസം പ്രതിയായ അമീറുല്‍ ഇസ്ലാം ജിഷയുടെ വീട്ടില്‍ നിന്നും പുറത്തിറങ്ങി പോകുന്നത് കണ്ടതായാണ് ജിഷയുടെ അയല്‍വാസിയായ സ്ത്രീ മൊഴി നല്‍കിയിരുന്നു.
പ്രതിയായ അമീറുല്‍ ഇസ്ലാമിനെ അസമില്‍ നിന്നും പിടികൂടിയതിനു പിന്നാലെ എത്രയും പെട്ടെന്ന് തിരിച്ചറിയല്‍ പരേഡ് നടത്താന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പൊലിസിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, മജിസ്ട്രേറ്റ് ഷിബു ഡാനിയേലിന്റെ സാന്നിധ്യത്തില്‍ നടന്ന തിരിച്ചറിയല്‍ പരേഡില്‍ ഒരു സാക്ഷി മാത്രം. പൊലിസ് സമന്‍സയച്ച ആറു സാക്ഷികള്‍ക്ക് തിരിച്ചറിയല്‍ പരേഡിന് പങ്കെടുക്കാന്‍ സമന്‍സയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."