വള്ളത്തോള്‍ ചരമവാര്‍ഷികം 13ന്
ചെറുതുരുത്തി: മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ ചരമവാര്‍ഷികം മാര്‍ച്ച് 13ന് കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാലയില്‍ വ്യത്യസ്ഥതയാര്‍ന്ന പരിപാടികളോടെ നടക്കും. രാവിലെ വള്ളത്തോള്‍ സമാധിയില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് കൂത്തമ്പലത്തില്‍ സെമിനാറും നടത്തും.
ഹൃസ്വചിത്ര പ്രദര്‍ശനം, ഒഡീസി നൃത്തം എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും. ഡോ. എസ്.കെ വസന്തന്‍ ഉദ്ഘാടനം ചെയ്യും. കാലത്ത് 10 ന് കൂത്തമ്പലത്തില്‍ വള്ളത്തോളും ദേശീയതയും എന്ന വിഷയത്തില്‍ സെമിനാറും ഉണ്ടാകും. വൈസ് ചാന്‍സലര്‍ ഡോ. എം.സി ദിലീപ് കുമാര്‍ അധ്യക്ഷനാകും.
ബേബി ജോണ്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തും. കവിതയും ജനകീയതയും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ അനില്‍ വള്ളത്തോള്‍ പ്രഭാഷണം നടത്തും. ഉച്ചതിരിഞ്ഞ് രണ്ടിന് ഡോക്യൂമെന്ററി പ്രദര്‍ശനം, തുടര്‍ന്ന് ഒഡീസി നൃത്താവതരണം കാദംബരി ശിവായ നൃത്തം എന്നിവയും ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."