HOME
DETAILS
MAL
പ്രത്യേക സാമ്പത്തിക പാക്കേജിലെ കുടുംബശ്രീ പലിശരഹിത വായ്പാ പദ്ധതി: കരട് രൂപരേഖ തയാര്‍
backup
March 27 2020 | 10:03 AM
തിരുവല്ല: കൊവിഡ്- 19ന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രത്യേക സാമ്പത്തിക പാക്കേജിന്റെ ഭാഗമായി കുടുംബശ്രീവഴി നല്‍കുന്ന പലിശരഹിത വായ്പാ പദ്ധതിയുടെ രൂപരേഖയായി. കൊവിഡ് കാലത്ത് സാമ്പത്തികമായി ബുദ്ധിമുട്ടിലായ ഓരോ അംഗത്തിനും ഇരുപതിനായിരം രൂപ മുതല്‍ ഇരുപത്തയ്യായിരം രൂപവരെ അനുവദിക്കത്തക്ക വിധത്തിലാണ് സംസ്ഥാന കുടുംബശ്രീ മിഷന്‍ പദ്ധതിയുടെ കരട് തയാറാക്കിയിരിക്കുന്നത്.
പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ റിസര്‍ജന്റ് കേരള ലോണ്‍ സ്‌കീ (ആര്‍.കെ.എല്‍.എസ് ) മിനു സമാനമായ രീതിയില്‍ത്തന്നെയാണ് കൊവിഡ് ഏല്‍പിച്ച സാമ്പത്തിക സ്തംഭനാവസ്ഥയെ മറികടക്കാനുള്ള വായ്പാ പദ്ധതിയും ഒരുക്കിയിട്ടുള്ളത്.
ആര്‍.കെ.എല്‍.എസ് പോലെതന്നെ ഒന്‍പത് ശതമാനമാണ് ഇതിന്റെയും സബ്‌സിഡി. ഇത് ഒന്‍പത് ശതമാനത്തിലും താഴ്ത്താനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. ഇന്നലെ ബാങ്കേഴ്‌സ് സമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ കുടുംബശ്രീ മിഷന്‍ പദ്ധതി രൂപരേഖ അവതരിപ്പിച്ചു. ഈ ചര്‍ച്ചയിലാണ് സബ്‌സിഡി സംബന്ധിച്ച് തീരുമാനമായത്. തുടര്‍ന്ന് ചര്‍ച്ചയിലെ നിര്‍ദേശങ്ങള്‍ സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് അയച്ചു. ഇന്നുതന്നെ മറുപടി നല്‍കാനാണ് ബാങ്കുകളോട് നിര്‍ദേശിച്ചിരിക്കുന്നത്. അവരുടെ മറുപടിക്കനുസരിച്ച് പദ്ധതി സര്‍ക്കാരിനു സമര്‍പ്പിക്കും. അങ്ങനെയെങ്കില്‍ അടുത്ത തിങ്കളാഴ്ചയോടെ സര്‍ക്കാര്‍ ഉത്തരവുണ്ടാകും. തുടര്‍ന്ന് വായ്പ ആവശ്യമുള്ളവര്‍ക്ക് ബാങ്കുകളെ സമീപിക്കാവുന്നതാണ്.
അതേസമയം അയല്‍ക്കൂട്ടങ്ങള്‍ക്ക് പദ്ധതി സംബന്ധിച്ച് അനൗദ്യോഗിക അറിയിപ്പ് ലഭിച്ചതായാണ് വിവരം. വായ്പയ്ക്ക് ആവശ്യവും അര്‍ഹതയുമുള്ള അംഗങ്ങള്‍ ആരൊക്കെയെന്ന വിവരങ്ങള്‍ ശേഖരിക്കുന്ന ജോലികള്‍ സി.ഡി.എസുമാര്‍വഴി എല്ലാ ജില്ലകളിലും തുടങ്ങിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."