വേങ്ങേരി വഴുതന ഇനി മാച്ചാന്തോടും ലഭിക്കും
മണ്ണാര്‍ക്കാട്: ഏറ്റവും രുചിയുളളതും, ചമര്‍പ്പ് ഇല്ലാത്തതുമായ തനി നാടന്‍ വഴുതനയായ വേങ്ങേരി വഴുതന ഇനി മാച്ചാംതോട് തൊഴുത്തിന്‍കുന്നിലെ വീടുകളില്‍ വിളയും. 'ഒരു വീടിനൊരു വേങ്ങേരി വഴുതന' പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വേങ്ങേരിയില്‍നിന്നും കൊണ്ടുവന്ന തൈകള്‍ ഈ ഭാഗത്തെ വീടുകളില്‍ വിതരണം ചെയ്യും.
വേങ്ങേരിയുടെ സ്വന്തം പാമ്പ്‌വഴുതന അരമീറ്ററോളം നീളം വരും. കേരള കാര്‍ഷിക സര്‍വകലാശാലയുടെ പ്രത്യേക പരിഗണനയുള്ള മുന്തിയ ഇനമായ കടുംവയലറ്റ് നിറമുള്ള ഇതിന് ചവര്‍പ്പു രസം കുറവാണ്. സ്റ്റാര്‍ച്ചിന്റെയും കൊഴുപ്പിന്റെയും വിറ്റാമിന്‍ എ, സി, ഇ എന്നിവയുടെയും കലവറയാണിത്.
താരതമ്യേന ഉയരക്കൂടുതലുള്ള ചെടിയാണെങ്കിലും മൂന്നുവര്‍ഷം വിളവെടുപ്പ് സാധ്യമാകുന്നതിനാല്‍ അടുക്കളത്തോട്ടത്തിലേക്ക് ഉചിതമാണ്. രോഗ പ്രതിരോധ ശേഷിയും കൂടുതലാണ്. ഒരു സീസണില്‍ മാത്രം ചെടിയൊന്നിന് ശരാശരി 1.75 കി.ഗ്രാം ഉല്‍പാദനം ഉണ്ടാകും. വഴുതന തൈ വിതരണം തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് പഞ്ചായത്തിലെ മുതിര്‍ന്ന കര്‍ഷകന്‍ മാണിക്കത്ത് ദാമോദരന്‍ നായര്‍ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."