വരാപ്പുഴ കസ്റ്റഡി മരണം; മുന്‍ സി.ഐ ക്രിസ്പിന് സാമിന് ജാമ്യം
പറവൂര്‍: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട് അറസ്റ്റിലായ പറവൂര്‍ മുന്‍ സി.ഐ ക്രിസ്പിന് സാമിന് പറവൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചു. രണ്ട് ആള് ജാമ്യവും ഒരു ലക്ഷം രൂപയുടെയും ഉറപ്പിലാണ് ജാമ്യം അനുവദിച്ചത്. കൊലക്കേസിലാണ് ക്രിസ് പിന് സാമിനെ അറസ്റ്റ് ചെയ്തതെങ്കിലും ഇദ്ദേഹത്തിനെതിരേ കൊലക്കുറ്റം ചുമത്തിയിട്ടില്ല. വരാപ്പുഴ പൊലിസ് സ്റ്റേഷനില്‍ യുവാക്കളെ അറസ്റ്റ് ചെയ്തതിനു ശേഷം ക്രിസ്പിന് സാം അങ്ങോട്ടു തിരിഞ്ഞു നോക്കിയില്ലെന്നും പിറ്റേന്നു രാവിലെ അറസ്റ്റ് ചെയ്തതെന്നു പൊലിസുകാരെഴുതി കൊടുത്ത രേഖയില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു.
അന്യായ തടങ്കലിന് സി.ഐ ഒത്താശ ചെയ്തുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. സി.ഐ ക്രിസ്പിന് സാമിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുന്‍ എസ്.പി എ.വി ജോര്‍ജിനെ അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."