HOME
DETAILS
MAL
കാബൂളിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ രണ്ട് ഇന്ത്യക്കാരും
backup
June 20 2016 | 17:06 PM
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ സ്‌ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരില്‍ രണ്ട്് ഇന്ത്യക്കാരും. ഡെറാഡൂണില്‍നിന്നുള്ള ഗണേഷ് ഥാപ്പ, ഗോവിന്ദ് സിംഗ് എന്നിവരാണ് മരിച്ചതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ വിവിധ സ്ഥലങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു. മിനി ബസിനു നേരെയുണ്ടായ ചാവേര്‍ ആക്രമണത്തിലാണ് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടത്. ഈ അക്രമണത്തില്‍ 14 നേപ്പാളി സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. വടക്കന്‍ പ്രവിശ്യയായ ബദക്ഷാനില്‍ നടന്ന മറ്റൊരു സ്‌ഫോടനത്തില്‍ മോട്ടോര്‍ ബൈക്കില്‍ ഘടിപ്പിച്ച ബോംബ് പൊട്ടി എട്ടുപേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരുക്കു പറ്റുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."