വിഷമദ്യദുരന്തം: മരണസംഖ്യ; 70, മരണസംഖ്യ ഉയരുമെന്ന് അധികൃതര്‍
ലഖ്‌നൗ: വിഷമദ്യദുരന്തത്തില്‍ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലെ റൂര്‍ക്കിയിലുമായി ഇതുവരെ മരിച്ചവരുടെ എണ്ണം 70 ആയി. പലരും ഗുരതരാവസ്ഥയിലായതിനാല്‍ ഇനിയും മരണസംഖ്യ ഉയരുമെന്നാണ് അധികൃതര്‍ പറയുന്നത്.
യു.പി.യിലെ സഹാരന്‍പുരില്‍ 36 പേരും കുശിനഗറില്‍ എട്ടു പേരും ഉത്തരാഖണ്ഡിലെ റൂര്‍ക്കി, ഹരിദ്വാര്‍ മേഖലയില്‍ 28 പേരുമാണ് മരിച്ചത്. മദ്യത്തിന് വീര്യം കൂട്ടാന്‍ രാസവസ്തുക്കള്‍ ചേര്‍ത്തതാണ് ദുരന്തത്തിന് കാരണമായതെന്നാണ് വിവരം. ഒരേ കേന്ദ്രത്തില്‍ നിന്ന് ശേഖരിച്ച മദ്യമാണ് രണ്ട് സംസ്ഥാനങ്ങളിലുമായി വിതരണം ചെയ്തത്. കുശിനഗറിലും സഹാരന്‍പുരിലുമുള്ള ഗ്രാമങ്ങളിലുള്ളവര്‍ അമാവാസി ദിനത്തില്‍ രാത്രി നടന്ന ആഘോഷ പരിപാടികളിലാണ് വ്യാജമദ്യം കഴിച്ചത്. വ്യാജമദ്യം കഴിച്ചവര്‍ക്ക് നേരത്തെ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നാണ് ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞത്.
വ്യാജമദ്യം ഉത്തരാഖണ്ഡില്‍ നിന്നാണ് യുപിയിലെ സഹാറന്‍പുരില്‍ എത്തിയതെന്നാണ് യുപി പൊലിസ് പറയുന്നത്. ഉത്തരഖണ്ഡിലെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ സഹരന്‍പൂരില്‍ നിന്ന് ചിലര്‍ പോയിരുന്നു. അവരാണ് മദ്യം എത്തിച്ചെതെന്നാണ് പറയപ്പെടുന്നത്. കുശിനഗറില്‍ വിതരണം ചെയ്ത മദ്യം ബിഹാറില്‍ നിന്നാണെന്നും യുപി പൊലിസ് പറയുന്നു. സമ്പൂര്‍ണ്ണ മദ്യനിരോധിത സംസ്ഥാനമാണ് ബിഹാര്‍. കുശിനഗറില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹൃദയ് നാരായണ്‍ പാണ്ഡെ ഉള്‍പ്പെടെ ഒമ്പത് ഉദ്യോഗസ്ഥരെ ഇതുമായി ബന്ധപ്പെട്ട് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഇരയായവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ആസ്പത്രിയിലുള്ളവര്‍ക്ക് 50,000 രൂപയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാജമദ്യം കഴിച്ച് ആരെങ്കിലും മരിച്ചാല്‍ പൊലിസിനും ഇക്കാര്യത്തില്‍ ഉത്തരവാദിത്വം ഉണ്ടാകുമെന്നും പരിശോധനകള്‍ കര്‍ശനമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കര്‍ശനമായ പരിശോധനകള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."