സിവില്‍ സര്‍വീസ് അക്കാദമിയില്‍ അപ്രതീക്ഷിത അതിഥിയായി ശിഖ
മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ മുവാറ്റുപുഴ സബ്‌സെന്ററില്‍ അപ്രതീക്ഷിത അതിഥിയെത്തി. ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ കേരളത്തില്‍ നിന്നും ഒന്നാമതെത്തിയ ശിഖ സുരേന്ദ്രനാണ് ഇന്നലെ സിവില്‍ സര്‍വീസ് അക്കാദമിയുടെ മുവാറ്റുപുഴ സബ്‌സെന്ററില്‍ എത്തിയത്.
സിവില്‍ സര്‍വീസ് നേടിയെടുക്കണമെന്ന് ചെറുപ്പം മുതല്‍ മനസ്സില്‍ ഉണ്ടായിരുന്ന ആഗ്രഹമാണെന്ന് ശിഖ സുരേന്ദ്രന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുമായി സംവദിച്ച് , കവിത ആലപിച്ചും, സെല്‍ഫി എടുത്തുമാണ് ശിഖ മടങ്ങിയത്. മുവാറ്റുപുഴ സിവില്‍ സര്‍വീസ് അക്കാദമിയില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന അവധിക്കാല ക്ലാസുകളില്‍ 250 കുട്ടികളാണ് പഠിക്കുന്നത്. ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് ടാലന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാമും പ്ലസ് വണ്‍ , പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഫൗണ്ടേഷന്‍ കോഴ്‌സും ആണ് നടത്തുന്നത്. അക്കാദമി സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ.റാണി മാത്യുവിന്റെ നേതൃത്വത്തില്‍ ശിഖ സുരേന്ദ്രന് മെമന്റോ നല്‍കി ആദരിച്ചു. അക്കാദമി ഫാക്കല്‍റ്റികളായ ഡോ. പോള്‍ വര്‍ഗീസ്, അനഘ ബാബു എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."